Vastu for Home: ഒരു വീട് പണിയുമ്പോൾ പല കാര്യങ്ങളും നാം പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് വാസ്തു. വസ്തു ശാസ്ത്രം പറയുന്നതനുസരിച്ചു വീടിന്‍റെ ഓരോ ദിശകൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഓരോ ദിശയിലും സ്വീകരിക്കാവുന്നതായിട്ടുള്ള സൗകര്യങ്ങളും അത് നൽകുന്ന പ്രയോജനങ്ങളും വാസ്തു ശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്.
Also Read: Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്
വീടുമായി ബന്ധപ്പെട്ട ചില സൗകര്യങ്ങള്‍ക്കായി തെറ്റായ ദിശ തിരഞ്ഞെടുത്താല്‍ ജീവിതകാലം മുഴുവന്‍ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമായിരിയ്ക്കും ഫലം. വാസ്തു പ്രകാരം, നമുക്ക് ചുറ്റുമുള്ള നിരവധി കാര്യങ്ങളുടെ ശരിയായ ഉപയോഗം വീട്ടിലും നമ്മുടെ ജീവിതത്തിലും നല്ല സ്വാധീനം ചെലുത്തും.
ജീവിതത്തില്‍ സമ്പത്തും പദവിയും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം. വീടിന്‍റെ ഏത് ദിശയാണ് വീട്ടില്‍ സമ്പദ് സമൃദ്ധി നിയന്ത്രിയ്ക്കുന്നത്? വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടില്‍ സമ്പത്തും ഐശ്വര്യവും നല്‍കുന്നത് വടക്കുകിഴക്ക് കോണാണ്. ഇതിന് ഈശാനകോൺ എന്നും പറയുന്നു. ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈശാനകോൺ.
ഈ ദിശയിലാണ് ഭഗവാന്‍ ശിവൻ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. ഈ ദിശ സമ്പത്തിന് ഏറ്റവും അനുകൂലമായതാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ ദിശയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. വടക്കുകിഴക്ക് കോൺ അഥവാ ഈശാനകോണിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
വടക്കുകിഴക്ക് കോൺ അല്ലെങ്കിൽ ഈശാനകോൺ ആണ് ഏറ്റവും ശുഭകരമായ ദിശകളിൽ ഒന്ന്. വടക്കും കിഴക്കും തമ്മിൽ ചേരുന്ന ദിശയെ വടക്കുകിഴക്ക് എന്ന് വിളിക്കുന്നു. വടക്കുകിഴക്കൻ ദിശയുടെ പ്രാധാന്യം എന്താണെന്നും അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ നല്ല സ്വാധീനം ചെലുത്തുമെന്നും അറിയാം .
വടക്കുകിഴക്ക് കോൺ അല്ലെങ്കിൽ ഈശാനകോണിന്‍റെ പ്രാധാന്യം
1. വടക്കുകിഴക്ക് കോൺ അല്ലെങ്കിൽ ഈശാനകോണാണ് ദേവന്മാര്‍ വസിക്കുന്ന സ്ഥലം. എല്ലാ ദേവീദേവതകളും ഈ ദിശയിലാണ് കുടികൊള്ളുന്നത്.
2. വ്യാഴ ഗ്രഹവും ബ്രഹ്മദേവനും വടക്കുകിഴക്ക് ഭാഗത്താണ് വസിക്കുന്നത്. ഈ ദിശയിൽ ഒരു കുടം വെള്ളം സൂക്ഷിക്കുന്നത് ഉത്തമമാണ്'.
3. വാസ്തു പ്രകാരം വടക്കുകിഴക്ക് ഭാഗത്താണ് ആരാധനാലയം നിർമ്മിക്കേണ്ടത്.
4. വടക്കുകിഴക്കൻ മൂലയെ ധനം, ആരോഗ്യം, ഐശ്വര്യം, വംശം, ബഹുമാനം എന്നിവയുമായി ബന്ധപ്പെട്ട കോണായി കണക്കാക്കുന്നു. ഈ ദിശ വളരെ പവിത്രവും വിശുദ്ധവുമായി കണക്കാക്കപ്പെടുന്നു.
5. വീടിന്‍റെ പ്രധാന വാതിൽ വടക്കുകിഴക്ക് ദിശയില്‍ ആണെങ്കില്‍ അത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ടോയ്‌ലറ്റ്, അടുക്കള, കിടപ്പുമുറി എന്നിവയുടെ കാര്യത്തിലും വാസ്തുവിന്‍റെ അഭിപ്രായം സ്വീകരിക്കേണ്ടത് ആവശ്യമാണ്.
വടക്കുകിഴക്ക് കോണില്‍ സ്വീകരിക്കേണ്ട ചില ആവശ്യ നടപടികള്‍
1. വടക്ക് കിഴക്ക് ഭാഗത്ത് ഒരു തുളസി ചെടി നടുന്നത് ഏറെ ശുഭകരമാണ്. ഇപ്രകാരം ചെയ്യുന്നത് ജീവിതത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു.
2. വടക്കുകിഴക്ക് ഭാഗത്ത് പണവും ആഭരണങ്ങളും സൂക്ഷിക്കുന്നതിലൂടെ വീട്ടിൽ കൂടുതല്‍ സമൃദ്ധി ഉണ്ടാകും.
3,. വടക്കുകിഴക്ക് ദിശയിൽ പ്രധാന വാതിൽ സ്ഥാപിക്കുക, വായുവിന്‍റെ നിരന്തരമായ പ്രവാഹം ഉണ്ടാകും. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.