ബീജിങ്: ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ 13 നഗരങ്ങളിൽ കൂടി ലോക്ക്ഡൗൺ ഏർപ്പെടുത്തി. നിലവിൽ ചൈനയിലെ നിരവധി നഗരങ്ങളിൽ ഭാഗികമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. 5,280 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടി കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വകഭേദം വ്യാപിച്ചതാണ് ചൈനയിൽ കോവിഡ് കേസുകൾ ഉയരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിൽ ഇന്ന് മാത്രം 3,000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ ബീജിങ്ങിൽ പൊതു പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. പൊതു ഗതാഗതം പൂർണമായും നിരോധിച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ജനങ്ങൾ കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. 2019 ഡിസംബറിൽ ചൈനയിലാണ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA