Yangon : നോബേൽ സമ്മാന ജേതാവ് ഒങ് സാൻ സൂചിക്ക് (Aung San Suu Kyi) വീണ്ടും ജയിൽ ശിക്ഷ വിധിച്ച് മ്യാൻമാർ കോടതി. നാല് വർഷത്തേക്കാണ് മ്യാൻമാറിലെ പട്ടാള ഭരണത്തിനെതിരെ (Myanmar Coup) പോരാടുന്ന വനിതാ നേതാവിനെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് സൈന്യത്തിനെതിരെ വിയോജിപ്പ് സൃഷ്ടിച്ചു എന്ന കേസും ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
സൂചിയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ വേണ്ടി സൈന്യം നടത്തുന്ന നാടകമാണ് ഈ ശിക്ഷവിധിയെന്ന് വനിതാ നേതാവിനെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത നിയമങ്ങൾ ചുമത്തിയാണ് സൈന്യം സൂചിയെ ജയിൽ അടച്ചിരിക്കുന്നതെന്നാണ് ശിക്ഷവിധിക്കെതിരെ ഉയരുന്ന വിമർശനം.
ALSO READ : Myanmar Coup : ഒരു Viral Video യിൽ നിന്ന് പട്ടാള ഭരണത്തിലേക്ക്, എന്താണ് ശരിക്കും മ്യാന്മാറിൽ സംഭവിച്ചത്?
ഇതിന് പുറമെ 76കാരിയായ വനിതാ നേതാവിനെതിരെ അഴിമതി കേസുകളും രാജ്യത്തിന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നും ആരോപിച്ച് സൈന്യം ചുമത്തിട്ടുണ്ട്.
ഫെബ്രുവരി ഒന്നിനാണ് മ്യാന്മാറിന്റെ അധികാരം പട്ടാളം പിടിച്ചടുക്കുന്നത്. സൂചിയെയും അവരുടെ പാർട്ടിയായ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി നേതാക്കളെ മ്യാൻമാറിലെ സൈന്യം തടങ്കിലാക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പമില്ലാതെയാണ് സൈന്യത്തിന്റെ നീക്കം.
പട്ടാളഭരണത്തിനെതിരെ ജനം പ്രതിഷേധിച്ചെങ്കിലും സൈന്യം അവരെ നിഷ്ഠൂരം കൊന്നൊടുക്കുകയായിരുന്നു. ഈ കഴിഞ്ഞ ഞായറാഴ്ചയിൽ സൈന്യത്തിനെതിരെയുള്ള പ്രതിഷേധിത്തിനിടെ 5 പേർ കൊല്ലപ്പെടുകയുണ്ടായെന്നാണ് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഇതുവരെ ഏകദേശം 1,300 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...