Viral video: 'നിന്നെ ഇന്ന് ഞാൻ...'; മനുഷ്യർക്ക് നേരെ കല്ലെറിഞ്ഞ കുട്ടിക്കുരങ്ങന് അടി കൊടുത്ത് അമ്മക്കുരങ്ങ്, വൈറൽ വീഡിയോ

Monkey viral video: പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് മൃഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാറുള്ളത്. അവയിൽ ചിലതെല്ലാം വൈറലാകാറുമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 12:48 PM IST
  • കുരങ്ങൻമാരുടെ രസകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്.
  • മനുഷ്യരെ കല്ലെറിഞ്ഞ കുട്ടിക്കുരങ്ങനെ തല്ലുന്ന അമ്മക്കുരങ്ങിൻ്റെ വീഡിയോ വൈറലായി കഴിഞ്ഞു.
  • മൃഗശാലയിലെത്തിയ സന്ദർശകർക്ക് നേരെയാണ് വികൃതിയായ ചിമ്പാൻസിക്കുട്ടൻ കല്ലെറിഞ്ഞത്.
Viral video: 'നിന്നെ ഇന്ന് ഞാൻ...'; മനുഷ്യർക്ക് നേരെ കല്ലെറിഞ്ഞ കുട്ടിക്കുരങ്ങന് അടി കൊടുത്ത് അമ്മക്കുരങ്ങ്, വൈറൽ വീഡിയോ

സോഷ്യൽ മീഡിയയുടെ ഉപയോഗം ദിനംപ്രതി വർധിച്ചുവരികയാണ്. ഇന്ന് നമ്മുടെ ഏവരുടെയും നിത്യജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. ഇവിടെ പ്രയോജനപ്രദമായതും അല്ലാത്തതുമായ നിരവധി കാര്യങ്ങളാണ് ദിവസേന നമ്മുടെ മുന്നിലൂടെ കടന്ന് പോകാറുള്ളത്. എന്നാൽ, അവയിൽ ചില കാര്യങ്ങൾ നമ്മെ പിടിച്ചിരുത്തുക തന്നെ ചെയ്യും. 

ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണ് സോഷ്യൽ മീഡിയ. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പ നേരം വിട്ടുനിൽക്കാൻ പലരും സോഷ്യൽ മീഡിയ തന്നെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്ന  മൃഗങ്ങളുടെ വീഡിയോയ്ക്ക് വലിയ രീതിയിൽ ആരാധകരുണ്ട്. മൃഗങ്ങളുടെ മാത്രം ലോകത്ത് നമുക്ക് കാണാൻ സാധിക്കാത്തതും വിശ്വസിക്കാൻ കഴിയാത്തതുമായ നിരവധി കാര്യങ്ങൾ സംഭവിക്കാറുണ്ട്. അവയിൽ ചിലതെല്ലാം ആരുടെയെങ്കിലുമൊക്കെ ക്യാമറക്കണ്ണുകളിൽ പതിയാറുമുണ്ട്. 

ALSO READ: ഫുട്ബോൾ കളിക്കിടെ കാലൊന്ന് വഴുതി വീണു, എന്നിട്ടും വിട്ടില്ല; കുട്ടിക്കുറുമ്പന്റെ വീഡിയോ വൈറൽ

കുട്ടിക്കാലത്ത് തന്നെ മക്കളെ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കുക എന്നത് മാതാപിതാക്കളുടെ ബാധ്യതയാണ്. മാതാപിതാക്കളെ അനുസരിച്ച് വളരുന്ന കുട്ടികൾ ഭാവിയിൽ നല്ല സ്വഭാവമുള്ളവരായി മാറുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. മനുഷ്യരിൽ ഇത് സാധാരണമാണെങ്കിലും ഒരു മൃഗം അനാവശ്യമായ വികൃതി കാരണം കുട്ടികളെ തല്ലുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. 

കുരങ്ങൻമാരുടെ രസകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മനുഷ്യർക്ക് നേരെ കല്ലെറിഞ്ഞ കുട്ടിക്കുരങ്ങനെ പാഠം പഠിപ്പിക്കുന്ന അമ്മക്കുരങ്ങിൻ്റെ വീഡിയോ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു. 

 

ഒരു മൃഗശാലയിലാണ് രസകരമായ സംഭവം ഉണ്ടായിരിക്കുന്നത്. മൃഗശാലയിലെത്തിയ സന്ദർശകർക്ക് നേരെയാണ് വികൃതിയായ ചിമ്പാൻസിക്കുട്ടൻ കല്ലെറിഞ്ഞത്. പക്ഷേ, അമ്മയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ഉടൻ തന്നെ ഒരു വടി എടുത്ത് കുട്ടിയെ തല്ലുന്ന അമ്മ ചിമ്പാൻസിയാണ് വീഡിയോയിലുള്ളത്. അടി കൊടുത്തതിലൂടെ മനുഷ്യർക്ക് നേരെ കല്ലെറിയുന്നത് തെറ്റാണെന്ന് അമ്മക്കുരങ്ങ് തൻ്റെ കുട്ടിക്ക് മനസിലാക്കി കൊടുക്കുകയാണ് ചെയ്തത്.  

'സന്ദർശകർക്ക് നേരെ കല്ലെറിഞ്ഞ കുഞ്ഞിന് പണികിട്ടി, നല്ല പെരുമാറ്റം പഠിപ്പിക്കുന്ന മാതാപിതാക്കൾ, അവരും നമ്മളെ പോലെയാണ്' എന്ന ക്യാപ്ഷനോടെ @susantananda3 എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമൻ്റുകളുമെല്ലാം ലഭിച്ചിട്ടുണ്ട്.  ഇത് അത്ഭുതകരമാണെന്നാണ് ഭൂരിഭാഗം പേരുടെയും കമൻ്റ്. മനുഷ്യനായാലും മൃഗമായാലും അമ്മ എന്നും ഒരുപോലെയാണെന്നും കുട്ടി തെറ്റ് ചെയ്താൽ അതിന് ശിക്ഷ നൽകേണ്ടത് അമ്മയുടെ കടമയാണെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News