Summer Trips Destination: ഏപ്രിലിലെ കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്രയാണോ പ്ലാൻ? ഇതാ ഇന്ത്യയിലെ മികച്ച അഞ്ച് സ്ഥലങ്ങൾ

Summer Trips Places India: മഞ്ഞുമൂടിയ പർവതകളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും ശാന്തമായ കടൽതീരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 5, 2024, 04:27 PM IST
  • കർണാടകയിലെ കൂർ​ഗ് ഇന്ത്യയിലെ സ്കോട്ട്ലന്റ് എന്നാണ് അറിയപ്പെടുന്നത്
  • പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും കാപ്പിത്തോട്ടങ്ങളും മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളും കൂർ​ഗിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു
Summer Trips Destination: ഏപ്രിലിലെ കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്രയാണോ പ്ലാൻ? ഇതാ ഇന്ത്യയിലെ മികച്ച അഞ്ച് സ്ഥലങ്ങൾ

വേനൽക്കാലത്തെ കൊടുംചൂടിൽ യാത്ര പോകുന്നത് വളരെ കഷ്ടമുള്ളതായി തോന്നുന്നുണ്ടാകുമല്ലേ... എന്നാൽ, തിരക്കുകളിൽ നിന്നും ചൂടിൽ നിന്നും മാറി പ്രകൃതിയുടെ ശാന്തതയിൽ മുഴുകാൻ പറ്റിയ സമയമാണ് ഏപ്രിൽ. മഞ്ഞുമൂടിയ പർവതകളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും ശാന്തമായ കടൽതീരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഈ വേനൽക്കാലത്ത് ഇന്ത്യയിൽ സന്ദർശിക്കാൻ പറ്റിയ അഞ്ച് മികച്ച സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ലേ ലഡാക്ക്: സാഹസികത ഇഷ്ടപ്പെടുന്നവർക്കും സമാധാനപൂർണമായ അന്തരീക്ഷം തേടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ജമ്മു കശ്മീരിലെ ലേ-ലഡാക്ക്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമാണ് ലേ. ഏപ്രിലിൽ തണുത്ത  കാലാവസ്ഥയും തെളിഞ്ഞ ആകാശവും സഞ്ചാരികളെ ആകർഷിക്കുന്നു. പാം​ഗോം​ഗ്, സോ മോറിരി പോലുള്ള തടാകങ്ങളും പുരാതന ആശ്രമങ്ങളും ഇവിടം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

കൂർ​ഗ്: കർണാടകയിലെ കൂർ​ഗ് ഇന്ത്യയിലെ സ്കോട്ട്ലന്റ് എന്നാണ് അറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും കാപ്പിത്തോട്ടങ്ങളും മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളും കൂർ​ഗിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ഏപ്രിലിൽ സുഖകരമായ കാലാവസ്ഥയാണ് കൂർ​ഗിലേത്. വനങ്ങളിലൂടെയുള്ള യാത്രയും പ്രകൃതിയുടെ ശാന്തതയും ആസ്വദിക്കാൻ കൂർ​ഗ് മികച്ചതാണ്.

ALSO READ: ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശ് ​ഗം​ഗാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഏപ്രിലിൽ ഋഷികേശിലേത് ശാന്തമായ കാലാവസ്ഥയാണ്. ധ്യാനത്തിനും യോ​ഗ പരിശീലനത്തിനും അനുയോജ്യമായ സ്ഥലമാണ് ഋഷികേശ്. റിവർ റാഫ്റ്റിങ്, ബം​ഗീ ജമ്പ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ് ഋഷികേശ്.

മൂന്നാർ: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. കുന്നുകളും തേയിലത്തോട്ടങ്ങളും തണുത്ത കാലാവസ്ഥയുമുള്ള മൂന്നാർ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മികച്ച സ്ഥലമാണ്. ഏപ്രിലിൽ 12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്നതും മനോഹരമായ കാഴ്ചയാണ്. ഇരവികുളം നാഷണൽ പാർക്കും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ: വേനലവധി ആഘോഷിക്കാൻ മികച്ച ഇടമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. അതിമനോഹരമായ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയാൽ സമ്പന്നമാണ് ആൻഡമാൻ നിക്കോബാ‍ർ ദ്വീപുകൾ. ബീച്ച് ഇഷ്ടപ്പെടുന്നവർക്കും ജല കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ഇത് പറുദീസയാണ്. സ്നോർക്കെലിങ്, സ്കൂബ ഡൈവിങ്, ഐലൻഡ് ഹോപ്പിങ് എന്നിവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News