Vodafone-Idea പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഇതിന്റെ തുടക്കം 299 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഈ പദ്ധതി കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മാത്രമാണ്. ഈ പ്ലാനുകളിൽ എന്താണ് ലഭ്യമെന്ന് നമുക്ക് നോക്കാം...
ടെലികോം കമ്പനികൾ തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ഡാറ്റ പ്ലാനുകളുമായിട്ടാണ് വരുന്നത്. ഇതിൽ Jio, BSNL, Airtel അല്ലെങ്കിൽ VI ആകട്ടെ ആരും ആർക്കും പിന്നിലല്ല. ഇപ്പോഴിതാ VI ഒരു മികച്ച ഡാറ്റാ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ലോക്ക്ഡൗൺ സമയത്ത് കമ്പനി 49 രൂപയുടെ സൗജന്യ റീചാർജ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നു.
Airtel തങ്ങളുടെ ഉപയോക്താക്കൾക്കായി 456 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താവിന് പരിധിയില്ലാത്ത വോയ്സ് കോളിംഗ് ലഭിക്കും. ഇതിനൊപ്പം 50 ജിബി ഇന്റർനെറ്റ് ഡാറ്റയും 60 ദിവസത്തെ വാലിഡിറ്റിയും ഉണ്ടാകും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ദിവസവും 100 SMS അയയ്ക്കാൻ കഴിയും. എയർടെല്ലിന്റെ ഈ പ്ലാൻ ജിയോയുടെ 447 രൂപ പ്ലാനിനേയും വോഡഫോൺ 449 രൂപ പ്ലാനിനേയും കടത്തിവെട്ടും. എയർടെല്ലിന്റെ ഈ പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം..
Jio യും BSNL ഉം തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുള്ള ശക്തമായ പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, Vi (Vodafone India) എങ്ങനെ പിന്നിൽ നിൽക്കും. അടുത്തിടെ Vi അതിന്റെ ഉപയോക്താക്കൾക്കായി ഒരു മികച്ച ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
വിപണിയിലെ മത്സരം കാരണം ടെലികോം കമ്പനികൾ നിരന്തരം ഒന്നിനൊന്ന് മെച്ചമുള്ള പദ്ധതികളാണ് ഉപഭോക്താവിനായി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകളിൽ കമ്പനി വ്യത്യസ്തമായ അടിപൊളി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. അത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും പഴയവരെ നിലനിർത്തുന്നതിനും കഴിയും.
Jio vs Airtel vs Vi vs BSNL: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കിടയിൽ 199 രൂപയുടെ പ്ലാൻ വളരെ ജനപ്രിയമാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ ടെലികോം കമ്പനികളും അതായത് റിലയൻസ് ജിയോ (Reliance Jio), എയർടെൽ (Airtel), Vi എന്നിവ 199 രൂപയുടെ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 187 രൂപയുടെ സമാന പ്ലാൻ ബിഎസ്എൻഎലു വാഗ്ദാനം ചെയ്യുന്നു. ഇതിൽ വ്യത്യസ്ത തരം സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നമ്മൾ അറിയാൻ നോക്കുന്നത് 199 രൂപയുടെ റീചാർജ് പ്ലാനിൽ ഏതാണ് മികച്ചത് എന്നാണ്.
നിങ്ങൾ പ്രീപെയ്ഡ് മൊബൈൽ (Prepaid mobile) ഉപയോഗിക്കുകയാണെങ്കിൽ എല്ലാ മാസവും അല്ലെങ്കിൽ നിശ്ചിത സമയത്തിന് ശേഷം നിങ്ങൾക്ക് റീചാർജ് ചെയ്യണം. ഇത് മാത്രമല്ല നോക്കുകയാണെങ്കിൽ പ്ലാനുകളും അൽപ്പം ചെലവേറിയതായിരിക്കും. പതിവ് റീചാർജുകൾ ഒഴിവാക്കുന്നതിനും പ്ലാനിന്റെ ചിലവ് കുറയ്ക്കുന്നതിനുമുള്ള ഓപ്ഷനുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എയർടെൽ (airtel), റിലയൻസ് ജിയോ (Reliance jio), വോഡഫോൺ-ഐഡിയ (vodafone idea) എന്നീ കമ്പനികൾ അത്തരമൊരു പ്ലാനുകളുമായി വിപണിയിൽ എത്തിയിട്ടുണ്ട്.
Vi Cheapest Recharge Plan: വോഡഫോൺ ഐഡിയ (Vi) കമ്പനി വെറും 109 രൂപ മാത്രം റീചാർജിൽ 20 ജിബി അതിവേഗ ഇന്റർനെറ്റ്, പരിധിയില്ലാത്ത കോളിംഗ്, 300 എസ്എംഎസ് എന്നീ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡാണ്, അതിനാലാണ് കമ്പനി ഇത് വീണ്ടും സമാരംഭിച്ചത്.
Vi യുടെ റീചാർജ് പ്ലാനുകൾ മറ്റ് കമ്പനികളേക്കാൾ അല്പം കൂടുതലാണ്. എന്നാൽ കമ്പനിയുടെ യൂണിക് പദ്ധതികൾ പലപ്പോഴും മറ്റ് കമ്പനികളേക്കാൾ കൂടുതൽ പ്രയോജനകരമാണ്. ഇത് തന്നെയാണ് Vi യുടെ വരിക്കാരുടെ എണ്ണം വർധിക്കാനുള്ള കാരണവും.
ഈ ദിവസങ്ങളിൽ പല ടെലികോം കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ കമ്പനിയും ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് പരമാവധി ആനുകൂല്യം നൽകുന്നുണ്ട്. Airtel, Vi,BSNL, Jio എന്നിവയുടെ വിലകുറഞ്ഞ റീചാർജ് പ്ലാനുകളെക്കുറിച്ചുള്ള (Cheap Recharge Plans) വിവരങ്ങൾ നിങ്ങൾക്ക് അറിയണ്ടേ. ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ വെറും 11 രൂപയ്ക്ക് ലഭ്യമാണ് എന്ന് നിങ്ങൾക്ക് അറിയാമോ..
ഇന്ത്യയിൽ ആദ്യമായി 5G നെറ്റ്വർക് പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് എയർടെൽ. റേഡിയോ, കോർ, ട്രാൻസ്പോർട് തുടങ്ങി എല്ലാ ഡൊമെയ്നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്വർക്കിൽ 5g ഉൾപ്പെടുത്താൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.