India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel

ഇന്ത്യയിൽ ആദ്യമായി 5G നെറ്റ്‌വർക് പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് എയർടെൽ. റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ  ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5g ഉൾപ്പെടുത്താൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 05:57 PM IST
  • ഇന്ത്യയിൽ ആദ്യമായി 5G നെറ്റ്‌വർക് പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് എയർടെൽ.
  • റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5g ഉൾപ്പെടുത്താൻ സാധിക്കും.
  • ഇപ്പോൾ നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5G നെറ്റ്‌വർക്ക് ലഭിക്കും.
  • ഉപഭോക്താക്കൾക്ക് 5g നെറ്റ്‌വർക്ക് ലഭിക്കാൻ സിം കാർഡുകൾ മാറ്റുകയും വേണ്ട.
India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel

Hyderabad: ഇന്ത്യയിൽ ആദ്യമായി 5G നെറ്റ്‌വർക് പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് എയർടെൽ (Airtel). ഹൈദരാബാദിലെ കൊമേർഷ്യൽ നെറ്റ്‌വർക്കിലാണ് എയർടെൽ തങ്ങളുടെ 5G നെറ്റ്‌വർക്ക് പരീക്ഷിച്ചത്. നോൺ സ്റ്റാൻഡ് അലോൺ (NSA) സാങ്കേതിക വിദ്യയിലൂടെ 1800 MHz ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രം വഴിയാണ് എയർടെൽ പരീക്ഷണം നടത്തിയത്. റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ  ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 5G ഉൾപ്പെടുത്താൻ സാധിക്കുമെന്ന് ഈ പരീക്ഷണം സ്ഥിരീകരിച്ചു.

ഇപ്പോൾ നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5G നെറ്റ്‌വർക്ക് ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. ഹൈദരാബാദിൽ (Hyderabad) പരീക്ഷണാടിസ്ഥാനത്തിൽ 5G നെറ്റ്‌വർക്ക് നൽകിയപ്പോൾ കുറച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ ഒരു മുഴുവൻ സിനിമ (Cinema)ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നു. ആവശ്യമായ സ്പെക്ട്രം ലഭിച്ച് കഴിയുമ്പോൾ 5G നെറ്റ്‌വർക്ക് എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കുമെന്നും ഗവൺമെന്റ് അനുമതി ലഭിച്ച് കഴിഞ്ഞുവെന്നും എയർടെൽ അറിയിച്ചു. അത് മാത്രമല്ല ഉപഭോക്താക്കൾക്ക് 5G നെറ്റ്‌വർക്ക് ലഭിക്കാൻ സിം കാർഡുകൾ മാറ്റുകയും വേണ്ട. 

ALSO READ: Tiktok, Helo പ‍ൂർണമായും അടച്ച് പൂട്ടുന്നു; മാതൃസ്ഥാപനമായ ByteDance ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട് തുടങ്ങി

"ഇന്ന് ഹൈദരാബാദിലെ ടെക് സിറ്റിയിൽ ഈ പരീക്ഷണം വിജയിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാ എഞ്ചിനീയർമാരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ പരീക്ഷണം വിജയിപ്പിച്ച ആദ്യത്തെ ഓപ്പറേറ്റർ എയർടെൽ ആയതോടെ , ഇന്ത്യയെ ശാക്തീകരിക്കാൻ ഏത് പുതിയ സാങ്കേതികവിദ്യയും ആദ്യം ആരംഭിക്കുന്നത് ഞങ്ങളാണെന്ന് ഒന്ന് കൂടി തെളിഞ്ഞിരിക്കുന്നുവെന്ന്" ഭാരതി എയർടെൽ (Bharati Airtel)സിഇഒയും എംഡിയുമായ ഗോപാൽ വിറ്റൽ (Gopal Vittal)പറഞ്ഞു. 

ALSO READ: കാര്യം WhatsApp ന് വെല്ലുവിളി ഒക്കെ തന്നെ, പക്ഷെ Signal പലതും WhatsApp ന്റെ കോപ്പി അടിച്ചിട്ടുണ്ട്

2020ൽ റീലയൻസ് (Reliance) സിഇഒ മുകേഷ് അംബാനി ജിയോ 5G പരീക്ഷണങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്നും 2021 അവസാനത്തോട് കൂടി ജിയോ 5g നെറ്റ്‌വർക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News