Vodafone-Idea Plan: വിലകുറഞ്ഞ പ്ലാനുകള്‍ക്കൊപ്പം തകര്‍പ്പന്‍ നേട്ടങ്ങളുമായി വോഡഫോൺ-ഐഡിയ, Vi-യുടെ ഈ പ്ലാനുകള്‍ അടിപൊളി

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 02:26 PM IST
  • Vodafone-Idea അതായത് Vi ഉപയോക്താക്കൾക്കായി നിരവധി വില കുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്
  • 99, 109, 129, 149 രൂപയുടെ മികച്ച പ്ലാനുകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്
Vodafone-Idea Plan: വിലകുറഞ്ഞ പ്ലാനുകള്‍ക്കൊപ്പം തകര്‍പ്പന്‍  നേട്ടങ്ങളുമായി  വോഡഫോൺ-ഐഡിയ,  Vi-യുടെ ഈ പ്ലാനുകള്‍  അടിപൊളി

New Delhi: Vodafone-Idea അതായത് Vi ഉപയോക്താക്കൾക്കായി നിരവധി വില കുറഞ്ഞ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.   വിലകുറഞ്ഞ ഈ പ്ലാനുകളില്‍   അൺലിമിറ്റഡ് കോളിംഗും ഇന്‍റർനെറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു  എന്നതാണ് ഈ പ്ലാനുകളുടെ  നേട്ടം.  

Vodafone-Idea  വാഗ്ദാനം ചെയ്യുന്ന  മികച്ച വിലകുറഞ്ഞ  പ്ലാനുകള്‍ ആരംഭിക്കുന്നത്  99 രൂപയിലാണ്.  99, 109, 129, 149 രൂപയുടെ  മികച്ച പ്ലാനുകളാണ്  ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ പ്ലാനുകളുടെ നേട്ടങ്ങള്‍ എന്താണ് എന്ന് നോക്കാം...  

വോഡഫോൺ-ഐഡിയ Rs.99 പ്ലാൻ (Benfits of Vodafone-Idea Rs. 99 plan) 

 വോഡഫോൺ-ഐഡിയയുടെ 99 രൂപയുടെ പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.  ഈ പ്ലാനിൽ 200MB Data -യാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ,  ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ ചെറിയ പ്ലാനിലൂടെ ലഭിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാല്‍, ഈ പ്ലാന്‍  ഫ്രീ SMS നല്‍കില്ല.  SMSന്   തുക ഈടാക്കും. 

വോഡഫോൺ-ഐഡിയ Rs.109 പ്ലാൻ (Benfits of Vodafone-Idea Rs. 109 plan) 

വോഡഫോൺ-ഐഡിയയുടെ 109 രൂപയുടെ പ്ലാനിന്‍റെ  വാലിഡിറ്റി 20 ദിവസമാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 1GB Data ലഭിക്കും.   കൂടാതെ,  ഏത്  നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും  ഈ പ്ലാന്‍ വഴി ലഭിക്കും.  ഈ പ്ലാനിലും  SMS ന്   ചാര്‍ജ് ഈടാക്കും.  

വോഡഫോൺ-ഐഡിയ Rs. 129 പ്ലാൻ (Benfits of Vodafone-Idea Rs. 129  plan)

ഈ  വിലകുറഞ്ഞ പ്ലാന്‍  24 ദിവസത്തെ വാലിഡിറ്റിയാണ് തരുന്നത്.  കൂടാതെ,  1GB Data യും  ഉപയോക്താക്കൾക്ക് ലഭിക്കും.  അതോടൊപ്പം ഏത്  നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും  ഈ പ്ലാന്‍ വഴി ലഭിക്കും.  മറ്റൊരു പ്രധാന പ്രത്യേകത എന്നാല്‍,  ഈ പ്ലാന്‍  300 സൗജന്യ  SMS നല്‍കുന്നു എന്നതാണ്.  

Also Read: Poco M4 Pro 5G ഫോണെത്തി; മികച്ച ഡിസ്‌പ്ലേയും, അടിപൊളി ക്യാമറയും 
 
വോഡഫോൺ-ഐഡിയ Rs. 149 പ്ലാൻ (Benfits of Vodafone-Idea Rs. 149  plan)

വോഡഫോൺ-ഐഡിയ വാഗ്ദാനം ചെയ്യുന്ന വിലകുറഞ്ഞ പ്ലാനുകളില്‍ ഏറ്റവും  മികച്ചത് എന്ന് വേണമെങ്കില്‍ ഈ പ്ലാനിനെ വിശേഷിപ്പിക്കാം.  149 രൂപയുടെ  ഈ വിലകുറഞ്ഞ പ്ലാനിന്‍റെ വാലിഡിറ്റി ഒരു മാസം, അതായത് 28 ദിവസം ആണ്.  ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 2GB Data യാണ് കമ്പനി നല്‍കുന്നത്.   ഇതോടൊപ്പം ഉപയോക്താക്കൾക്ക് 1 GB അധിക Data യും  കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ,  അൺലിമിറ്റഡ് കോളിംഗിനൊപ്പം 300 സൗജന്യ  SMS കമ്പനി നല്‍കുന്നു.   ഈ പ്ലാനിന്‍റെ പ്രധാന  നേട്ടം എന്നത്   Vi സിനിമകളിലേക്കും ടിവിയിലേക്കും സൗജന്യ ആക്‌സസ് നല്‍കുന്നു എന്നതാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

  

Trending News