ഇന്ന് രാവിലെയാണ് ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി ഏഞ്ചൽവാലി നിവാസികൾ രംഗത്തെത്തിയത്. കഴിഞ്ഞദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വ്യാപക പരാതികളാണ് നാട്ടുകാർ ഉയർത്തിയത്.
ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിയ്ക്കാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയം നഗരസഭ തെരുവുനായ നിയന്ത്രണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും എ ബി സി പദ്ധതി നടപ്പിലാക്കേണ്ട ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ വ്യത്യസ്തമായ സമരം. നിരവധി യൂത്ത് ഫ്രണ്ട് പ്രവർത്തകരാണ് സമരത്തിൽ അണിചേർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.