നയപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് പ്രസിഡന്റ്; ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെടുകയാണ് തൊഴിലാളി സംഘടനകള്‍

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 12:47 PM IST
  • രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്
  • ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പ്രതിഷേധിക്കുന്നത്
  • തൊഴിലാളി പ്രക്ഷോഭം കനത്തതോടെ പാരീസ് മെട്രോ സര്‍വീസുകള്‍ സ്തംഭിച്ചതായാണ് റിപ്പോർട്ടുകൾ
നയപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് പ്രസിഡന്റ്; ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു

ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സാമ്പത്തികനയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ശക്തമായ സമരമാണ് നടത്തുന്നത്.  മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെടുകയാണ് തൊഴിലാളി സംഘടനകള്‍. ഡ്രൈവര്‍മാരും അധ്യാപകരും മറ്റ് പൊതുമേഖലാ തൊഴിലാളികളുമാണ് പ്രധാനമായും  പണിമുടക്കി പ്രതിഷേധിക്കുന്നത്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

 

 തൊഴിലാളി പ്രക്ഷോഭം കനത്തതോടെ പാരീസ് മെട്രോ സര്‍വീസുകള്‍ സ്തംഭിച്ചതായാണ് റിപ്പോർട്ടുകൾ.തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫെറഡേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനമായ പാരിസില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തി.സമരം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ അധികൃതരുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 

 

സര്‍ക്കാര്‍ അധികൃതരുമായും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുമായും ബുധനാഴ്ച നടന്ന ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തരല്ലെന്നും എന്നാല്‍ പുരോഗതിയുണ്ടായതായും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു...എന്നാല്‍ നയപരിഷ്‌ക്കാരങ്ങളില്‍ മാറ്റം വരുത്തില്ലെന്ന നിലപാടാണ്  ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News