ബാരിക്കേഡ് കടലിലെറിഞ്ഞു,വള്ളത്തിന് തീയിട്ടു; വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷമാകുന്നു

പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 01:30 PM IST
  • കടലും കരയും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം
  • മത്സത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
  • പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിയുകയും ചെയ്തു
ബാരിക്കേഡ് കടലിലെറിഞ്ഞു,വള്ളത്തിന് തീയിട്ടു;  വിഴിഞ്ഞത്ത് സംഘര്‍ഷം  രൂക്ഷമാകുന്നു

തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞത്ത് മത്സത്തൊഴിലാളികളുടെ സമരത്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. കടലും കരയും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം. മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു. തീരത്ത് പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിയുകയും ചെയ്തു. 

പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖ നിര്‍മ്മാണ പ്രദേശത്തെ ഗേറ്റിലെ പൂട്ട് സമരക്കാര്‍ തല്ലിത്തകര്‍ത്തു.  വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം നൂറാം ദിവസത്തിലെത്തിയ ദിനത്തിലാണ് സമരക്കാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. 100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങളാണ് കടലില്‍ പ്രതിഷേധം തീര്‍ക്കുന്നത്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടലിൽ  ഉപരോധ സമരം നടത്തുന്നത്.

മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷനും സംഘടിപ്പിക്കുമെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 20 മുതലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നി‍ർമാണ മേഖലയിലേക്കും മാറ്റുകയായിരുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥ തക‍ർക്കുന്ന വിഴി‍ഞ്ഞം തുറമുഖ നിർമാണം നി‍ർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി 7 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News