Kerala Buffer Zone Issue 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്
Buffer Zone Kerala: ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുന:പരിശോധിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ആവശ്യപ്പെട്ടു.
Buffer Zone: കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണാക്കി കേരളത്തിന്റെ മൂന്ന് ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കർണാടക സംഘം ജനവാസ പ്രദേശങ്ങൾ അളന്ന് റോഡിൽ മാർക്ക് ചെയ്തത്.
Buffer Zone Issue: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഈ വിഷയത്തില്‍ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തികച്ചും അനുചിതമാണ് എന്നും തിരുവഞ്ചൂർ പറഞ്ഞു.
VD Satheesan: മൂന്നാഴ്ച കൊണ്ട് ചെയ്ത് തീർക്കാവുന്ന നടപടിയായിരുന്നു മാനുവൽ സർവേ. അതാണ് സർക്കാർ മാസങ്ങളോളം വൈകിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിയ്ക്കാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.