BOSS & CO First Look Poster: 'രാമചന്ദ്രബോസ് & കോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്.
11 years of Thattathin Marayathu: കേരളത്തിലെ യുവാക്കൾക്കിടയിൽ ഒരു കാലത്ത് ഹരമായി മാറിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഈ ചിത്രം റിലീസ് ആയിട്ട് ഇന്ന് 11 വർഷം തികയുകയാണ്. ചിത്രത്തിലെ പാട്ടുകളും സീനുകളും ഓരോ ഡയലോഗുകളും ഇന്നും മലയാളികൾക്ക് കാണാപാഠമാണ്. 11 വർഷം തികഞ്ഞ ഇന്ന് വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവർ തട്ടത്തിൻ മറയത്തിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
NP42 Updates : മിഖായേൽ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയും ഭൂരിഭാഗവും ചിത്രീകരണം പൂരോഗമിക്കുന്നത് ദുബായിൽ വെച്ചാണ്
Nivin Pauly New Movie: ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Nivin Pauly's Yezhu Kadal Yezhu Malai: അന്താരാഷ്ട്ര ശ്രദ്ധ നേടിയ 'പേരൻപ്' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ റാം തന്നെയാണ് ഏഴ് കടൽ ഏഴ് മലൈ സംവിധാനം ചെയ്യുന്നത്.
Thuramukham Lyrical Video Song: അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന് സ്റ്റീഫനാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.