മമ്മൂട്ടി ചിത്രം പേരൻപിന് ശേഷ റാം പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഡബ്ബിങ് പൂർത്തിയായി. നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ തമിഴ് പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഒരു മിനുറ്റ് ദൈർഘ്യമുള്ള ഡബ്ബിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ് താരങ്ങളായ അഞ്ജലി, സൂരി എന്നിവർക്കൊപ്പം നിവിൻ പോളി ഡബ്ബിങ്ങ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സെന്തമിഴ് അനായാസമായി സംസാരിക്കുന്ന നിവിൻ പോളിയെ വീഡിയോയിൽ കാണാം. വീറും വാശിയുമൊടെ തന്റെ സംഭാഷണങ്ങൾ പറഞ്ഞ് അനായാസമായി നിവിൻ ഡബ്ബ് ചെയ്യുന്നത്. അഞ്ജലിയുടെ ഡബ്ബിങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സൂരിയും ഡബ്ബിങ് ചെയ്യുന്നത് കാണാം. ചിത്രത്തിന്റെ ഡബ്ബിങ് പൂർണമായും അവസാനിച്ചിരിക്കുകയാണ്.
ALSO READ : Corona Papers OTT : ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയുടെ അതിഗംഭീരമായ കഥാപാത്രമാവും ചിത്രത്തിലേന്നാണ് പുരതെക്കുവരുന്ന റിപ്പോർട്ടുകൾ. ഡബ്ബിങ്ങ് വീഡിയോ കാണുന്നതോടെ ചിത്രത്തിൻ മേലുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്. പി ആർ ഒ - ശബരി
കഴിഞ്ഞ ദിവസമാണ് സൂരി കേന്ദ്രകഥാപാത്രമായി എത്തിയ വിടുതലൈ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം സീ5ലാണ് സ്ട്രീമിങ് ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഡയറക്ടർ കട്ടാണ് ഒടിടിയിൽ സംപ്രേഷണം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതി മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ സംപ്രേഷണം ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം ഉടൻ തിയറ്ററുകളിൽ എത്തും.
ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വി മണികണ്ഠനാണ് സഹനിർമാതവ്. വിജയ് സേതുപതി - സൂരി എന്നിവർക്ക് പുറമെ വിടുതലൈയിൽ വമ്പൻ താരനിര തന്നെയുണ്ട്. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. ജയമോഹനാണ് വിടുതലൈയുടെ കഥ എഴുതിയിരിക്കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മാർച്ച് 31ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് വിടുതലൈ പാർട്ട് 1. തമിഴിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സൂരി നായക കഥാപാത്രമായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പോലീസ് ഡ്രാമയും അതിനോടൊപ്പം തമിഴ് നാട്ടിലെ ഗ്രാമങ്ങളിൽ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമായിരുന്നു തിയേറ്ററിൽ പ്രദർശിപ്പിച്ചത്. സുകയും യുഗ ഭാരതിയും ചേർന്നാണ് ഇളയരാജയുടെ സംഗീതത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റർ-ആർ രാമർ, കല-ജാക്കി. പീറ്റർ ഹെയ്നും സ്റ്റൺ ശിവയും ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...