Nivin Pauly: 'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി'; ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

Nivin Pauly New Movie: ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 10:30 AM IST
  • ജൂഡിന്റെ പുതിയ ചിത്രമായ ‘2018’ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്
  • ഇതിനിടെയാണ് നിവിൻ പോളിയും ജൂഡ് ആന്തണി ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്
Nivin Pauly: 'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി'; ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

‘ഓം ശാന്തി ഓശാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിൻ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടുന്നു.

ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കാൻ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ജൂഡിന്റെ പുതിയ ചിത്രമായ ‘2018’ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെയാണ് നിവിൻ പോളിയും ജൂഡ് ആന്തണി ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്.

2018 ൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്തണി ജോസഫ് ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ ഈ പ്രഖ്യാപനം വീണ്ടും മലയാള സിനിമയിൽ ഒരു ബ്ലോക്ബസ്റ്റർ ഉണ്ടാകുമെന്ന വൻ പ്രതീക്ഷകളാണ് നൽകുന്നത്.

ALSO READ: Spy: പാൻ ഇന്ത്യൻ ചിത്രവുമായി നിഖിൽ; 'സ്പൈ' ടീസർ ലോഞ്ച് മെയ് 15ന്

‘'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’ എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ പോളി കുറച്ചിരിക്കുന്നത്. നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് ജൂഡ് മുൻപ് വ്യക്തമാക്കിയത്. അതേസമയം, ജൂഡ് ആന്തണിയുടെ ‘2018’ സിനിമ 50 കോടി ക്ലബ്ബും പിന്നിട്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ പി. ധർമജൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News