Thattathin Marayathu: 'ഉമ്മച്ചികുട്ടിയെ പ്രേമിച്ച നായര് ചെക്കന്റെ കഥ'; 'തട്ടത്തിൻ മറയത്തിന്' 11 വർഷം - ചിത്രങ്ങൾ

11 years of Thattathin Marayathu: കേരളത്തിലെ യുവാക്കൾക്കിടയിൽ ഒരു കാലത്ത് ഹരമായി മാറിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഈ ചിത്രം റിലീസ് ആയിട്ട് ഇന്ന് 11 വർഷം തികയുകയാണ്. ചിത്രത്തിലെ പാട്ടുകളും സീനുകളും ഓരോ ഡയലോ​ഗുകളും ഇന്നും മലയാളികൾക്ക് കാണാപാഠമാണ്. 11 വർഷം തികഞ്ഞ ഇന്ന് വിനീത് ശ്രീനിവാസൻ, അജു വർ​ഗീസ് തുടങ്ങിയവർ തട്ടത്തിൻ മറയത്തിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

 

1 /6

'ഓളാ തട്ടമിട്ടു കഴിഞ്ഞാലെന്റെ സാറേ...പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. തട്ടത്തിനകത്തുള്ള ഓളുടെ മുഖം മാത്രം', 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പായ്ക്ക്' തുടങ്ങിയ ഡയലോ​ഗുകൾ ഇന്നു ഹിറ്റ് ആണ്.   

2 /6

നിവിൻ പോളിയുടെ കരിയറിൽ വലിയൊരു മാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്.   

3 /6

ഇഷ തൽവാർ ആയിരുന്നു ചിത്രത്തിലെ നായിക. ആയിഷ എന്ന കഥാപാത്രത്തെയാണ് ഇഷ അവതരിപ്പിച്ചത്.   

4 /6

തട്ടം മറ നീങ്ങി ഇന്ന് 11 വർഷം എന്ന ക്യാപ്ഷനോടെയാണ് അജു വർ​ഗീസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

5 /6

വിനീത് തന്നെയായിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അജു, നിവിൻ, ഇഷ എന്നിവരെക്കൂടാതെ മനോജ് കെ ജയനും ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.   

6 /6

ഷാൻ റഹ്മാനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത്. 

You May Like

Sponsored by Taboola