Kannur Robbery: വളപട്ടണം കവർച്ച; മോഷ്ടാവ് അടുത്ത ദിവസവും വീട്ടിലെത്തി, കേസിൽ നിർണായക തെളിവുകൾ

Kannur Robbery: രണ്ട് ദിവസങ്ങളിലും വീട്ടിനകത്ത് കയറിയത് ഒരാളാണെങ്കിലും ഇയാൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Nov 27, 2024, 11:12 AM IST
  • വളപട്ടണത്ത് കവർച്ച നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തി
  • കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചു
  • മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയാവുന്നവരാകുമെന്ന് പൊലീസ്
Kannur Robbery: വളപട്ടണം കവർച്ച; മോഷ്ടാവ് അടുത്ത ദിവസവും വീട്ടിലെത്തി, കേസിൽ നിർണായക തെളിവുകൾ

കണ്ണൂ‍‍‍ർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കവർച്ച നടന്ന വീട്ടിൽ തൊട്ടടുത്ത ദിവസവും കള്ളൻ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വീട്ടിലെ പോർച്ചിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച അതേ രീതിയിൽ വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന ആളുകളുടെ നിഴൽ രൂപം തെളിഞ്ഞത്.

വീട്ടിൽ ആളില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നും മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയാവുന്നവരാകുമെന്നും പൊലീസ് പറഞ്ഞു. അന്വേഷണം കർണാടകയിലും തമിഴ്നാട്ടിലും വ്യാപിപ്പിച്ചു.  

Read Also: നാട്ടിക അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

രണ്ട് ദിവസങ്ങളിലും വീട്ടിനകത്ത് കയറിയത് ഒരാളാണെങ്കിലും ഇയാൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വീടിനകത്ത് നിന്ന് ഉളിയും 16 കൈവിരൽ അടയാളങ്ങളും ലഭിച്ചിട്ടുണ്ട്. ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഷ്റഫുമായി അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും അയൽവാസികളുടെയും ഫോൺ കോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. 

അതേസമയം മോഷണ കേസിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാനത്ത് വർധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് നിർദേശം നൽകി.15 ദിവസത്തിനധികം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

വളപട്ടണം മന്ന സ്വദേശി അരി മൊത്ത വ്യാപാരം ചെയ്യുന്ന അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവുമാണ് മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയിരുന്ന സമയത്തായിരുന്നു കവർച്ച. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News