കേരളത്തില്‍ LDF സര്‍ക്കാരിന് ഭരണ തുടര്‍ച്ച പ്രവചിച്ച്‌ വീണ്ടും സര്‍വേ ഫലം

കേരളത്തില്‍  LDF സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ച്   ടൈംസ് നൗ - സീ വോട്ടര്‍ സര്‍വേ.

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 11:54 PM IST
  • സ്വര്‍ണ്ണക്കടത്ത് കേസും അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെ തെല്ലും ബാധിക്കില്ലെന്ന് സൂചിപ്പിക്കും വിധമാണ് സര്‍വേ ഫലം.
  • അധികാരത്തിലിരിയ്ക്കുന്ന LDF സര്‍ക്കാര്‍ 82 സീറ്റ് വരെ നേടിമെന്നാണ് സര്‍വേ പറയുന്നത്.
കേരളത്തില്‍ LDF സര്‍ക്കാരിന് ഭരണ തുടര്‍ച്ച  പ്രവചിച്ച്‌ വീണ്ടും സര്‍വേ ഫലം

New Delhi: കേരളത്തില്‍  LDF സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ച്   ടൈംസ് നൗ - സീ വോട്ടര്‍ സര്‍വേ.

സ്വര്‍ണ്ണക്കടത്ത് കേസും അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെ തെല്ലും ബാധിക്കില്ലെന്ന്  സൂചിപ്പിക്കും വിധമാണ്  സര്‍വേ ഫലം. അധികാരത്തിലിരിയ്ക്കുന്ന LDF സര്‍ക്കാര്‍   82 സീറ്റ് വരെ നേടിമെന്നാണ് സര്‍വേ പറയുന്നത്.  

അതേസമയം, . യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. എന്നാല്‍,  ഇത്തവണയും BJPയ്ക്ക്  ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് സര്‍വ്വേയില്‍ പറയുന്നു.

കൂടുതല്‍ സീറ്റുകള്‍ നെടുമെങ്കിലും LDFന് ഇത്തവണ വോട്ട് കുറയുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 43.5% വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42.9 ശതമാനമായി കുറയും. യുഡിഎഫിന്‍റെ വോട്ട് ശതമാനവും കുറയും. 2016ലെ 38.8 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായിട്ടാണ് കുറയുക.

അതേസമയം,  സര്‍വേയില്‍ പങ്കെടുത്തവരില്‍ 38 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നത് പിണറായി വിജയനെതന്നെയാണ് (Pinarayi Vijayan) .  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തില്‍ 42.34% ജനങ്ങളും സംതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യ പേരും പിണറായി വിജയന്‍റെതാണ്.  

Also read: CM Pinarayi Vijayan: സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, സര്‍വേയ്ക്ക് പിന്നാലെ വൈറലായി FB പോസ്റ്റ്

അതേസമയം,  സര്‍വേ എത്രകണ്ട് വിശ്വസനീയം എന്നതാണ്  മറ്റൊരു ചോദ്യം. കാരണം ,  സര്‍വേയില്‍ പങ്കെടുത്ത 0.8 ശതമാനം  പേര്‍ മുഖ്യമന്ത്രിയായി പ്രതീക്ഷിക്കുന്നത് ഒരു വര്‍ഷം മുന്‍പ്   മരിച്ച സി എഫ് തോമസിനെയാണ്.
ഇതോടെയാണ് സര്‍വേകളുടെ മണ്ടത്തരം പുറത്തെത്തുന്നത്. പല പ്രീപോള്‍ സര്‍വേകളും പെയ്ഡ് സര്‍വേകളാണെന്ന ആക്ഷേപവും ഇതോടെ ശക്തമാകുകയാണ്.

Also read: Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം

അതിനിടെ, കോണ്‍ഗ്രസ് മതിയായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. ദിവസങ്ങള്‍ കഴിയുംതോറും  എല്‍ഡിഎഫിനുള്ള ജനപിന്തുണ കുറഞ്ഞുവരികയും യുഡിഎഫിനുള്ള ജനപിന്തുണ വര്‍ധിച്ചുവരികയുമാണ്. അതിനാല്‍ സര്‍വേയില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News