Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen

പാലായ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകും

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 02:57 PM IST
  • പാലായ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ.
  • ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്ന് കാത്തിരിക്കുകയാണെന്ന് കാപ്പൻ
  • എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്ററും മന്ത്രി എ.കെ.ശശീന്ദ്രൻ കാപ്പന്റെ നിലപാടിനെ എതിർത്തു.
  • രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ സ്വീകരണം നൽകും
Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen

Kerala Assembly Election 2021 : Pala യ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ. ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്ന് കാത്തിരിക്കുകയാണെന്നും അത് എന്തു തന്നെയാണെങ്കിലും LDF മുന്നണി വിടുമെന്ന് ആവർത്തിച്ച് പറഞ്ഞ് എൻസിപി നേതാവും പാലാ എംഎൽഎയുമായ Mani C Kappen. എൽഡിഎഫിൽ ആർക്കും വേണ്ടാതിരുന്ന മണ്ഡലമായിരുന്ന പാലാ. സിപിഎമ്മും സിപിഐയും 25,000ത്തോളം വോട്ടിന്  പരാജയപ്പെട്ടിരുന്ന സീറ്റിലാണ് താൻ ജയിച്ചതെന്ന് മാണി സി കാപ്പൻ പാലായിൽ മാധ്യമങ്ങളോടായി പറഞ്ഞു. 

എന്നാൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്ററും മന്ത്രി എ.കെ.ശശീന്ദ്രൻ (AK Saseendran) കാപ്പന്റെ നിലപാടിനെ എതിർത്തു. അതേസമയം മുന്നണി വിടുന്ന തനിക്ക് ഏഴ് ജില്ല കമ്മിറ്റിയുടെയും 17 സംസ്ഥാന ഭാരവാഹികളുടെയും പിന്തുണ ഉണ്ടെന്ന് മാണി സി കാപ്പാൻ അവകാശപ്പെട്ടു. എ.കെ.ശശീന്ദ്രൻ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കാപ്പൻ പറഞ്ഞു. 

ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ,പ്രബലർ

കോട്ടയം ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര എത്തുമ്പോൾ പാലായിൽ (Pala) സ്വീകരണവു അതിന് ശേഷമുള്ള യോ​ഗത്തിൽ പങ്കെടുക്കുമെന്ന് താൻ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പാൻ വാ‍ർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പാലായ്ക്ക് പകരം കുട്ടനാട്ടിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ തോമസ് ചാണ്ടിയുമായിട്ടുള്ള തന്റെ ബന്ധം വെച്ച് താൻ അത് നിഷേധിക്കുകയായിരുന്നു എന്ന് മാണി സി കാപ്പൻ പറഞ്ഞു. തോമസ് ചാണിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരം അദ്ദേഹത്തിന്റെ സഹോദരനായി ഉറപ്പിച്ച് വെച്ചിരുന്ന് എനിക്ക് നൽകാമെന്ന് പറഞ്ഞത്. അതുകൊണ്ട് താൻ കുട്ടനാട്ടിൽ മത്സരിക്കാനുള്ള നിർദേശം സ്വീകരിച്ചില്ലെന്ന് കാപ്പൻ പറഞ്ഞു.

എൽഡിഎഫ് മുന്നണിയിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന മണ്ഡലമായിരുന്നു പാല. നേരത്തെ സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർഥികൾ മത്സരിച്ചപ്പോൾ 25ത്തോളം വോട്ടുകൾക്കായിരുന്നു തോറ്റത്. എന്നാൽ 2006ൽ താൻ മത്സരിച്ചപ്പോൾ ആ ഭൂരിപക്ഷം 7500 ആയി കുറയുകയും അടുത്ത പ്രാവിശ്യം അത് 5000 മാക്കുകയും ചെയ്തുയെന്ന് Mani C Kappen വ്യക്തമാക്കി പാലായിൽ തനിക്ക് ലഭിച്ച വിജയം ഇടതുപക്ഷത്തിന്റെ പ്രവർത്തകരുടെ പ്രവർത്തനഫലവും കൂടുയായിരുന്നു എന്ന് കാപ്പാൻ അറിയിക്കുകയും ചെയ്തു. ഇപ്പോഴും പാല ഇടത് പ്രവർത്തകർ തന്നോടൊപ്പം ഉണ്ടെന്ന് മാണി സി  കാപ്പൻ അവകാശപ്പെടുകയും ചെയ്തു.

ALSO READ: NCPക്ക് LDF വിടാനാകുമോ, എ.കെ ശശീന്ദ്രൻ പുതിയ പാർട്ടി ഉണ്ടാക്കാൻ സാധ്യതയെന്ന് സൂചന, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾ

മൂന്ന് മാസം കൂടി എംഎൽഎയായി തുടരും, ജോസ് കെ മാണി നാല് മാസം കഴിഞ്ഞാണ് രാജിവെച്ചത് മാണി സി കാപ്പാൻ ചൂണ്ടിക്കാണിച്ചു. ചിഹ്നം ഇതുവരെ തീരുമാനിച്ചില്ല അതിനെ കുറിച്ച് ഇന്ന് വൈകിട്ട് അറിയാൻ സാധിക്കുമെന്ന് കാപ്പൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News