2013 ൽ മാർട്ടിൻ സ്കോഴ്സസ് സംവിധാനം ചെയ്ത ദി വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെയാണ് മർഗോട്ട് റോബി ആദ്യമായി ഹോളീവുഡിൽ അരങ്ങേറിയത്. അതിന് ശേഷം ഡി.സിയുടെ സൂയിസൈഡ് സ്ക്വാഡിന്റെ രണ്ട് ചിത്രങ്ങളിലും ബേർഡ്സ് ഓഫ് പ്രേ എന്ന ചിത്രത്തിലും ഹാർളി ക്വിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മർഗോട്ട് റോബി വലിയ ആരാധക പിൻതുണ നേടി. ഡി.സി കോമിക്സിലൂടെയും ആനിമേറ്റഡ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ച ഈ കഥാപാത്രം മർഗോട്ട് റോബിയിലൂടെ കൂടുതൽ പ്രശംസ പിടിച്ച് പറ്റി.
അടുത്ത വര്ഷം പുറത്തിറങ്ങുന്ന ഡി.സിയുടെ ദി ഫ്ലാഷ് എന്ന ചിത്രത്തിൽ, 1989 ൽ ബാറ്റ്മാൻ ആയി അഭിനയിച്ച മൈക്കിൾ കീറ്റണും ഡി.സി എക്സ്റ്റന്റഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ബാറ്റ്മാൻ ആയി അഭിനയിച്ച ബെൻ അഫ്ലെക്സും ബാറ്റ്മാൻ ആയി തിരിച്ചെത്തുന്നുണ്ട്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോസ്മെറ്റിക് സർജൻ നടത്തിയ പഠനത്തിലാണ് ആംബറിന്റെ കണ്ണുകൾ, ചുണ്ടുകൾ, മുഖത്തിന്റെ ആകൃതി തുടങ്ങിയ സവിശേഷതകൾ അളക്കുകയും വിശകലനം ചെയ്യുകയും ചെയ്തത്. ഡിജിറ്റൽ ഫേസ് മാപ്പിങ്ങ് ടെക്നോളജി അനുസരിച്ചുള്ള വിലയിരുത്തലിൽ ആംബറിന്റെ മുഖം 91.85 % പെർഫക്ട് ആണെന്നാണ് പറയുന്നത്.
ഇത്തരത്തിൽ തുടർച്ചയായി വെല്ല് വിളികൾ നേരിടേണ്ടി വന്ന താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയാകുകയാണ്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും താൻ ഇപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്നാണ് ആംബർ ഹേർഡ്സ് അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.
മാത്രമല്ല കേസ് നടക്കുന്ന കാലയളവില് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശക്തമായ ആക്രമണങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതായും ആംബർ ഹേർഡ്സ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി പറഞ്ഞ ജൂറിയെ കുറ്റപ്പെടുത്തിയില്ല.
ക്രിസ് ഹെമ്സ്വർത്ത് നായകനാകുന്ന തോർ ലവ് ആൻഡ് തണ്ടർ എന്ന ചിത്രത്തിന്റെ ട്രൈലർ കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്നിരുന്നു. ആരാധകർ വളരെയധികം കാത്തിരുന്ന ഈ ചിത്രത്തിന്റെ ട്രൈലർ പുറത്ത് വന്നത് മുതൽ യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ട്രൈലർ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളിൽ 2 മില്ല്യണിൽ അധികം ആളുകളാണ് ട്രൈലർ കണ്ടത്. ഇപ്പോൾ ഈ ട്രൈലറുമായി ബന്ധപ്പെട്ട് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു വസ്തുത പുറത്ത് വന്നിരിക്കുകയാണ്. 2 മിനിറ്റ് 16 സെക്കന്റ് ഉള്ള ട്രൈലറിൽ ക്രിസ് ഹെമ്സ്വർത്ത് പൂർണ്ണ നഗ്നനായി നിൽക്കുന്ന രംഗമാണ് ഏറ്റവും കൂടുതൽ ആളുകൾ ട്രൈലറിൽ ആവർത്തിച്ച് കണ്ട രംഗം.
ചിത്രത്തിന്റെ നിർമ്മാതാക്കളായ പാരാമൗണ്ട് സ്റ്റുഡിയോസിന്റെ ഇടപെടൽ കാരണം വളരെയധികം ബുദ്ധിമുട്ടി ആണെങ്കിലും സിനിമ ചിത്രീകരിക്കാമുള്ള അനുമതി നേവിയിൽ നിന്നും ലഭിച്ചു. എന്നാൽ സിനിമയുടെ ചിത്രീകരണത്തിൽ ഉടനീളം അമേരിക്കൻ നേവിയുടെ സ്വാധീനം ഉണ്ടായിരുന്നു.
കേസ് കാരണം തനിക്ക് എല്ലാ ദിവസവും ഭീഷണി കോളുകൾ വരാറുണ്ടെന്നും തന്റെ കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ മൈക്രോവേവ് ഓവനിൽ വച്ച് വേവിക്കുമെന്ന് പറഞ്ഞ് വരെ ഫോൺ കോൾ വന്നെന്നാണ് ആംബർ ഹേർഡ്സ് കോടതിയിൽ പറഞ്ഞത്.
ഏറ്റവും പ്രശസ്തമായ കോമിക് ബുക്ക് കഥാപാത്രമായ സൂപ്പര്മാൻ കേന്ദ്ര കഥാപാത്രം ആയി വരുന്ന ഒരു ലൈവ് ആക്ഷൻ ചലച്ചിത്രത്തിന്റെ നിർമ്മാണം നടക്കുന്നതായി വാർണർ ബ്രദേഴ്സ് സിനിമാകോണിൽ അറിയിച്ചു. എന്നാൽ ഏത് സൂപ്പര്മാൻ ആണെന്നോ ഏത് യൂണിവേഴ്സിൽ ആണ് കഥ നടക്കുന്നതെന്നോ ഉൾപ്പെടെ യാതൊരു വിവരങ്ങളും വാർണർ ബ്രദേഴ്സ് പറഞ്ഞിട്ടില്ല.
CODA Movie ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്റെ പ്രമേയം.
രണ്ട് ഐതിഹാസിക കഥാപാത്രങ്ങളായ ഗോഡ്സില്ലയും കിങ് കോങും നേർക്ക് നേർ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 1962-ൽ "King Kong vs. Godzilla" യിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കോങാണ് ജയിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.