Godzilla v/s Kong: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് Trailer പുറത്തിറങ്ങി

രണ്ട്‌ ഐതിഹാസിക കഥാപാത്രങ്ങളായ ഗോഡ്‌സില്ലയും കിങ് കോങും നേർക്ക് നേർ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 1962-ൽ "King Kong vs. Godzilla" യിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കോങാണ് ജയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 06:49 PM IST
  • രണ്ട്‌ ഐതിഹാസിക കഥാപാത്രങ്ങളായ ഗോഡ്‌സില്ലയും കിങ് കോങും നേർക്ക് നേർ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം
  • 1962-ൽ "King Kong vs. Godzilla" യിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കോങാണ് ജയിച്ചത്
  • മാർച്ച് 26ന് ചിത്രം തീയറ്ററുകളിൽ എത്തും
  • 'Kong: Skull Island' ന്റെയും Godzilla: King of the Monsters' ന്റെയും തുടർച്ചയാണ് ഈ ചിത്രം
Godzilla v/s Kong: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് Trailer പുറത്തിറങ്ങി

New Delhi: വാർണർ ബ്രോസ് ചിത്രമായ Godzilla v/s Kong ന്റെ ട്രൈലർ ഞായറാഴ്ച പുറത്തിറക്കി.  രണ്ട്‌ ഐതിഹാസിക കഥാപാത്രങ്ങളായ ഗോഡ്‌സില്ലയും കിങ് കോങും നേർക്ക് നേർ പോരാടുന്ന ഈ ചിത്രത്തിന്റെ ട്രൈലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ചിരിക്കുകയാണ്. ആദം വിൻഗാർഡ് സംവിധാനം ചെയ്‌ത്‌ 2017ൽ പുറത്തിറങ്ങിയ 'Kong: Skull Island' ന്റെയും 2019ൽ പുറത്തിറങ്ങിയ Godzilla: King of the Monsters' ന്റെയും തുടർച്ചയായി ആണ് ഈ ചിത്രം വരുന്നത്.

1962-ൽ "King Kong vs. Godzilla" എന്ന സിനിമയിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു അന്ന് കോങ് (Kong) ആണ് ജയിച്ചത്. ഇപ്പ്രാവശ്യം ഇരുവരുടെയും ഏറ്റുമുട്ടൽ  ആരാധകരെ കൂടുതൽ ആവേശ ഭരിതരാക്കുന്നു.  

ALSO READ: Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും

ഈ ചിത്രത്തിൽ കോങിന്റെ ജീവിതത്തെ പറ്റിയും അന്വേഷിക്കുന്നെണ്ടെന്ന് ട്രൈലർ (Trailer) സൂചന തരുന്നുണ്ട്. കോങിനെ സംരക്ഷിക്കുന്നവർ കോങിന്റെ ജന്മസ്ഥലം കണ്ട്പിടിക്കാൻ ശ്രമിക്കുകയും ജിയ എന്നൊരു പെൺകുട്ടിക്ക് മാത്രമേ അവനുമായി സംസാരിക്കാൻ കഴിയൂ എന്നും കണ്ടുപിടിക്കുന്നു. എന്നാൽ കോങിനെ തിരിച്ചെത്തിക്കാനുള്ള യാത്രയ്ക്കിടയിൽ ഗോഡ്‌സില്ല ഇവരെ തടയുന്നു, ഇരുവരും തമ്മിലുള്ള പോരാട്ടവും ആരംഭിക്കുന്നു.

ALSO READ: Mohanlal ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിനായി റെയിൽവേയ്ക്ക് നൽകിയത് ലക്ഷങ്ങൾ

മാർച്ച് 26ന് തീയറ്ററുകളിൽ എത്തുന്ന സിനിമയിൽ (Cinema)മിലി ബോബി ബ്രൗൺ, കൈൽ ചാൻഡ്‌ലെർ, റെബേക്ക ഹാൾ, അലക്സാണ്ടർ സ്കാർസ്ഗാർഡ്, ബ്രയാൻ ടൈറി ​​ഹെൻ‌റി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News