സിനിമാകോൺ 2022; വമ്പൻ ചലച്ചിത്രങ്ങളുടെ എക്സ്ക്ലൂസീവ് വിവരങ്ങൾ പുറത്ത്

ഏറ്റവും പ്രശസ്തമായ കോമിക് ബുക്ക് കഥാപാത്രമായ സൂപ്പര്‍മാൻ കേന്ദ്ര കഥാപാത്രം ആയി വരുന്ന ഒരു ലൈവ് ആക്ഷൻ ചലച്ചിത്രത്തിന്‍റെ നിർമ്മാണം നടക്കുന്നതായി വാർണർ ബ്രദേഴ്സ് സിനിമാകോണിൽ അറിയിച്ചു. എന്നാൽ ഏത് സൂപ്പര്‍മാൻ ആണെന്നോ ഏത് യൂണിവേഴ്സിൽ ആണ് കഥ നടക്കുന്നതെന്നോ ഉൾപ്പെടെ യാതൊരു വിവരങ്ങളും വാർണർ ബ്രദേഴ്സ് പറഞ്ഞിട്ടില്ല.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Apr 30, 2022, 05:50 PM IST
  • അമേരിക്കയിലെ ലാസ് വെഗാസില്‍ വച്ചാണ് ഈ വർഷത്തെ സിനിമാകോൺ നടക്കുന്നത്.
  • ബാറ്റ്മാന്‍റെ പ്രധാന വില്ലന്മാരിൽ ഒരാളായ ജോക്കർ ആകും രണ്ടാം ഭാഗത്തിലെ വില്ലൻ.
  • ബാഡ് ബണ്ണിയാണ് എൽ മിയോർട്ടോ ആയി വെള്ളിത്തിരയിൽ എത്തുന്നത്.
സിനിമാകോൺ 2022; വമ്പൻ ചലച്ചിത്രങ്ങളുടെ എക്സ്ക്ലൂസീവ് വിവരങ്ങൾ പുറത്ത്

ഹോളീവുഡ് സിനിമകൾക്കായി ലോകമെമ്പാടും പല സ്ഥലങ്ങളിൽ പല പരിപാടികളും നടത്താറുണ്ട്. അവയിൽ ഒന്നാണ് സിനിമാകോൺ. ഹോളീവുഡിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനികൾ തങ്ങളുടെ വരാനിരിക്കുന്ന സിനിമകളുടെ വിശേഷങ്ങൾ സിനിമാകോൺ വേദിയിൽ വച്ച് ലോകത്തെ അറിയിക്കാറുണ്ട്. അമേരിക്കയിലെ ലാസ് വെഗാസില്‍ വച്ചാണ് ഈ വർഷത്തെ സിനിമാകോൺ നടക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന സിനിമാകോണിലെ ആദ്യ രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹോളീവുഡ് സിനിമാ പ്രേമികൾ കാത്തിരിക്കുന്ന നിരവധി സിനിമകളുടെ പുതിയ വിശേഷങ്ങൾ പുറത്ത് വന്നു. വാർണർ ബ്രദേഷ്സ്, സോണി പിക്ച്ചേഴ്സ് എന്നീ നിർമ്മാണ കമ്പനികളുടെ സിനിമകളുടെ പ്രഖ്യാപനങ്ങളാണ് ഇതുവരെ കഴിഞ്ഞത്. 

1. ദി ബാറ്റ്മാൻ 2

ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ഹോളീവുഡ് ചിത്രങ്ങളിലൊന്നായ ദി. ബാറ്റ്മാന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം തന്നെയായിരുന്നു സിനിമാകോണിലെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്. വാർണർ ബ്രദേഴ്സ് നിർമ്മിച്ച ദി. ബാറ്റ്മാൻ എന്ന ചിത്രം രണ്ടാം ഭാഗത്തിനുള്ള സൂചനകൾ തന്നുകൊണ്ടായിരുന്നു അവസാനിച്ചത്. ബാറ്റ്മാന്‍റെ പ്രധാന വില്ലന്മാരിൽ ഒരാളായ ജോക്കർ ആകും രണ്ടാം ഭാഗത്തിലെ വില്ലൻ. റോബർട്ട് പാറ്റിൻസണെ നായകനാക്കി മാറ്റ് റീവ്സ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. 

Batman

Read Also: Yash Pan Masala Ad: അല്ലു അർജുന് പിന്നാലെ കോടികളുടെ പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷും

2. സൂപ്പർമാൻ

ഏറ്റവും പ്രശസ്തമായ കോമിക് ബുക്ക് കഥാപാത്രമായ സൂപ്പര്‍മാൻ കേന്ദ്ര കഥാപാത്രം ആയി വരുന്ന ഒരു ലൈവ് ആക്ഷൻ ചലച്ചിത്രത്തിന്‍റെ നിർമ്മാണം നടക്കുന്നതായി വാർണർ ബ്രദേഴ്സ് സിനിമാകോണിൽ അറിയിച്ചു. എന്നാൽ ഏത് സൂപ്പര്‍മാൻ ആണെന്നോ ഏത് യൂണിവേഴ്സിൽ ആണ് കഥ നടക്കുന്നതെന്നോ ഉൾപ്പെടെ യാതൊരു വിവരങ്ങളും വാർണർ ബ്രദേഴ്സ് പറഞ്ഞിട്ടില്ല. ഡി.സി ആരാധകര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സൂപ്പർമാൻ സിനിമയായ മാൻ ഓഫ് സ്റ്റീലിന്‍റെ രണ്ടാം ഭാഗം ആയിരിക്കും ഇത് എന്ന തരത്തിലെ അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്.

Superman

3. ദി. ഫ്ലാഷ്

മൾട്ടീവേഴ്സ് ആദ്യമായി ഡി.സി സിനിമാറ്റിക് യൂണിവേഴ്സിൽ പരിചയപ്പെടുത്തുന്ന ചിത്രമായ ഫ്ലാഷിന്‍റെ ഒരു പുതിയ ടീസർ സിനിമാകോൺ വേദിയിൽ വാർണർ ബ്രദേഷ്സ് പ്രദർശിപ്പിച്ചു. ചിത്രത്തിലെ നായകൻ ഫ്ലാഷ് ആണെങ്കിലും ഈ ടീസറിൽ നിറഞ്ഞ് നിന്നത് ബാറ്റ്മാൻ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.  30 വർഷങ്ങൾക്ക് ശേഷം മൈക്കിൾ കീത്തൻ ഈ സിനിമയിലൂടെ വീണ്ടും ബാറ്റ്മാനായി തിരിച്ചെത്തുന്നു എന്നതാണ് ദി ഫ്ലാഷിന്‍റെ ഏറ്റവും വലിയ ആകർഷണം. ബെൻ അഫ്ലെക്സും ബാറ്റ്മാൻ ആയി ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.  സാഷാ കാൾ അവതരിപ്പിക്കുന്ന സൂപ്പർ ഗേൾ എന്ന കഥാപാത്രവും ദി. ഫ്ലാഷിൽ എത്തുന്നുണ്ട്. ജസ്റ്റിസ് ലീഗ് എന്ന ചിത്രത്തിലെ എസ്രാ മില്ലറിന്‍റെ ഫ്ലാഷ് ആണ് നായക കഥാപാത്രം. ഒന്നിൽ കൂടുതൽ ഫ്ലാഷുകളും മൾട്ടീവേഴ്സ് വഴി ഈ സിനിമയിൽ എത്തുന്നുണ്ട്. അടുത്ത വർഷം ആണ് ദി ഫ്ലാഷ് പുറത്തിറങ്ങുക.

Read Also: Manjuvani Bhagyaratnam: ഒരു സെലിബ്രിറ്റി ഉണ്ടാവുന്നതെങ്ങനെ??? നടി മഞ്ജുവാണി ഭാഗ്യരത്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

4. ബ്ലാക്ക് ആദം

ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങുന്ന ഡി.സി സിനിമാറ്റിക് യൂണിവേഴ്സിലെ ബ്ലാക്ക് ആദം എന്ന ചിത്രത്തിന്‍റെ ട്രൈലർ സിനിമാകോൺ വേദിയിൽ പ്രദർശിപ്പിച്ചു. ഡ്വെയ്ൻ ജോൺസൺ ആണ് ഈ ചിത്രത്തില്‍ നായകൻ ആയി എത്തുന്നത്. ഒരു പക്കാ ആക്ഷൻ എന്‍റർടൈനർ ആയി പുറത്തിറങ്ങുന്ന ഈ ചിത്രം വാർണർ ബ്രദേഴ്സിന്‍റെ ഒരു പ്രധാന തുറുപ്പ് ചീട്ടാണ്. 

5. അക്വാമാൻ ആന്‍റ് ദി ലോസ്റ്റ് കിംഗ്ടം

വൻ വിജയമായി മാറിയ അക്വാമാന്‍റെ ആദ്യഭാഗം പുറത്തിറങ്ങി 4 വർഷങ്ങൾക്ക് ശേഷമാണ് അക്വാമാൻ ആന്‍റ് ദി ലോസ്റ്റ് കിംഗ്ടം എന്ന രണ്ടാം ഭാഗം പുറത്തിറങ്ങാൻ പോകുന്നത്. ആദ്യഭാഗത്തില്‍ ഒരു ഛോട്ടാ വില്ലൻ മാത്രമായിരുന്ന ബ്ലാക്ക് മാന്തയാണ് ഈ ചിത്രത്തിലെ പ്രധാന വില്ലൻ. ആദ്യ ഭാഗത്തിലെ പ്രധാന വില്ലൻ ആയിരുന്ന ഓം ഈ ചിത്രത്തിൽ നായകന്‍റെ പക്ഷത്ത് ആകും എന്നാണ് സൂചനകൾ. അക്വാമാൻ ആന്‍റ് ദി ലോസ്റ്റ് കിംഗ്ടത്തിന്‍റെ ഒരു ചെറിയ ടീസർ വാർണർ ബ്രദേഴ്സ് സിനിമാ കോണിൽ പ്രദർശിപ്പിച്ചു. അടുത്ത വർഷം പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ ജേസൺ മോമോയാണ് അക്വാമാനായി എത്തുന്നത്. 

Aquaman

Read Also: Vellarikka Pattanam : മഞ്ജു വാര്യരുടെ വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം

6. ഷസാം - ഫ്യൂരി ഓഫ് ദി ഗോഡ്സ് 

ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഷസാം - ഫ്യൂരി ഓഫ് ദി ഗോഡ്സ്. ഈ ചിത്രത്തിന്‍റെ ഒരു ടീസർ സിനിമാകോൺ വേദിയിൽ വാർണർ ബ്രദേഴ്സ് പ്രദർശിപ്പിച്ചു. 2019 ൽ പുറത്തിറങ്ങിയ ഷസാം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. സക്കറിയ ലെവിയാണ് ഷസാം എന്ന സൂപ്പർ ഹീറോ കഥാപാത്രമായി എത്തുന്നത്. 

7. ഡി.സി ലീഗ് ഓഫ് സൂപ്പർ പെറ്റ്സ്

ഡി.സിയുടെ തീയറ്ററുകൾ വഴി പുറത്തെത്തുന്ന ആദ്യത്തെ ആനിമേറ്റഡ് സിനിമയായ ഡി.സി ലീഗ് ഓഫ് സൂപ്പർ പെറ്റ്സ് എന്ന സിനിമയിലെ ഒരു ചെറിയ ക്ലിപ്പ് സിനിമാകോൺ വേദിയിൽ പ്രദർശിപ്പിച്ചു. ഈ വർഷം പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ ഡി.സിയിലെ പ്രധാന സൂപ്പർ ഹീറോസ് വളർത്ത് മൃഗങ്ങൾ ആയി എത്തുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം.

Read Also: Shabaash Mithu Release Date: മിതാലി രാജിന്റെ ബയോപിക് 'സബാഷ് മിതു' റിലീസ് പ്രഖ്യാപിച്ചു 

Marvel

8. സ്പൈഡർമാൻ - എക്രോസ് ദി സ്പൈഡർവേഴ്സ് 

2018 ൽ പുറത്തിറങ്ങി വൻ വിജയം ആയി മാറിയ സോണിയുടെ ആനിമേറ്റഡ് ചിത്രം സ്പൈഡർമാൻ - ഇൻടു ദി സ്പൈഡർവേഴ്സിന്‍റെ രണ്ടാം ഭാഗമായ സ്പൈഡർമാൻ - എക്രോസ് ദി സ്പൈഡർവേഴ്സിന്‍റെ ആദ്യ 15 മിനിറ്റ് സിനിമാകോൺ വേദിയിൽ പ്രദർശിപ്പിച്ചു. 2023 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇതിന്‍റെ മൂന്നാം ഭാഗത്തിന്‍റെ ടൈറ്റിലും സോണി സിനിമാകോണിൽ പ്രഖ്യാപിച്ചു. സ്പൈഡർമാൻ ബിയോണ്ട് ദി സ്പൈഡർവേഴ്സ് എന്നാണ് ചിത്രത്തിന്‍റെ പേര്. 

9. വെനം 3

സോണിയുടെ സ്പൈഡർമാൻ യൂണിവേഴ്സില്‍ ഉൾപ്പെട്ട വെനം എന്ന സിനിമയുടെ മൂന്നാം ഭാഗം സിനിമാകോണിൽ വച്ച് സോണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടോം ഹാർഡി നായകനായി എത്തുന്ന ഈ ചിത്രം 2024 ലാണ് റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇതുവരെ ആരംഭിച്ചിട്ടില്ല. 

Read Also: "മൂന്ന് വർഷം മുൻപ് ഭദ്രൻ സർ അത് പറഞ്ഞപ്പോൾ വലിയ വിഷമത്തിലായി പോയി", കെഎസ് ചിത്ര പറയുന്നു

10. എൽ മിയോർട്ടോ

സ്പൈഡർമാന്‍റെ ഒരു വില്ലൻ കഥാപാത്രമായ എൽ മിയോർട്ടോയെ കേന്ദ്ര കഥാപാത്രമാക്കി സോണി പുറത്തിറക്കുന്ന ചിത്രമാണ് ഇത്. അധികം സ്പൈഡർമാൻ ആരാധകർക്കും പരിചയമില്ലാത്ത ഈ വില്ലൻ കഥാപാത്രം ഒരു മെക്സിക്കൻ ഗുസ്തിക്കാരൻ ആണ്. ബാഡ് ബണ്ണിയാണ് എൽ മിയോർട്ടോ ആയി വെള്ളിത്തിരയിൽ എത്തുന്നത്. 2024 ൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇതുവരെ ആരംഭിച്ചിട്ടില്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News