പുതുവർഷം എങ്ങനെയുള്ളതാകുമെന്ന് ഓരോ രാശിക്കാർക്കും ആകാംക്ഷയുണ്ടാകും. ഓരോ രാശിക്കാരുടെയും ജീവിത്തിൽ പുതു വർഷത്തിൽ നിരവധി മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാകും. എന്നാൽ, ചില രാശിക്കാർക്ക് പുതുവർഷം അത്ര ശുഭകരമല്ല. ശനിയുടെയും വ്യാഴത്തിന്റെയും ശുക്രന്റെയും ചൊവ്വയുടെയും മാറ്റങ്ങൾ പലപ്പോഴും ഈ രാശിക്കാർക്ക് ദോഷഫലങ്ങൾ മാത്രമാണ് നൽകുക. ഏതെല്ലാം രാശിക്കാർക്കാണ് ഈ പുതുവർഷം വെല്ലുവിളിയാകുന്നതെന്ന് നോക്കാം.
മിഥുനം: മിഥുനം രാശിക്കാർക്ക് പുതുവർഷത്തിലും ദുരിതങ്ങൾ തുടർന്നുകൊണ്ടിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വേഗത്തിൽ പരിഹരിക്കപ്പെടില്ല. ബിസിനസിൽ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരും. നിക്ഷേപം നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ജോലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. കുടുംബാംഗങ്ങൾക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം.
കർക്കടകം: കർക്കടകം രാശിക്കാർക്ക് പുതിയ വർഷത്തിന്റെ ആരംഭത്തിൽ തന്നെ പല പ്രശ്നങ്ങളേയും നേരിടേണ്ടി വരും. ബന്ധുക്കളുമായി അസ്വാസരസ്യങ്ങൾ നിലനിൽക്കും. നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വർഷത്തിന്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ അൽപം അനുകൂലമാകും. വസ്തു വിൽക്കുന്നതിൽ വലിയ നഷ്ടമുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം അല്ല.
ധനു: പ്രതീക്ഷിക്കാത്ത തിരിച്ചടികൾ ഉണ്ടാകും. എന്നാൽ, ഇവയെ തരണം ചെയ്യുന്നതിനുള്ള കരുത്ത് നിങ്ങൾക്കുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. കഠിനാധ്വാനം ചെയ്യുമെങ്കിലും ഇതിന് തക്ക ഫലം ലഭിക്കണമെന്നില്ല.
ALSO READ: രാശിപരിവർത്തന യോഗത്താൽ ഈ മൂന്ന് രാശിക്കാർക്ക് അനുഗ്രഹപ്പെരുമഴ
മകരം: മകരം രാശിക്കാർക്കും 2025ൽ പ്രതിസന്ധികൾ ഉണ്ടാകും. ചിലവുകൾ വർധിക്കും. എന്നാൽ, വരുമാനം അതിനനുസരിച്ച് ഉയരാത്തത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. കുടുംബത്തിന്റെ ചിലവുകൾ വർധിക്കും. ബിസിനസിൽ വലിയ നഷ്ടങ്ങളുണ്ടാകും. ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പ്രശ്നങ്ങളുടെ വ്യാപ്തി വലുതായിരിക്കും.
മീനം: മീനം രാശിക്കാർക്ക് പലപ്പോഴും ചെറിയ പ്രശ്നങ്ങൾ വലുതാകും. തന്ത്രശാലികൾ ആയതിനാൽ ഇവരെ എളുപ്പം തോൽപ്പിക്കാനാകില്ല. എന്നാൽ, പ്രശ്നങ്ങളിൽ നിന്ന് മോചനമുണ്ടാകില്ല. ഓരോ കാര്യങ്ങളും വളരെയധികം ആലോചിച്ച് വേണം ചെയ്യാൻ. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. പ്രണയിനികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാകാം. ഇത് വേർപിരിയലിലേക്ക് നയിച്ചേക്കാം. തൊഴിൽ മേഖലയിൽ കൃത്യമായി കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ ഒഴിയില്ല.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.