Best time for breakfast: ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Importance of Vitamin D: നമ്മുടെ ശരീരത്തിന്റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Milk and Food: അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.
Tips To Protect Kids During Winter: ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ശ്വാസതടസ്സം, പനി, ചെവിയിലെ അണുബാധ, വയറുവേദന എന്നിവ ശൈത്യകാലത്ത് കുട്ടികളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകളാണ്. ഈ സമയങ്ങളിൽ ഡോക്ടർ നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കുട്ടി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
Milk and Food: പാല് പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
ജീവന് നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. മറ്റ് പാനീയങ്ങള്‍ പോലെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും വെള്ളം കുടിയ്ക്കാതിരിക്കാന്‍ സാധിക്കില്ല. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിർത്തുക എന്നത്.
Health Tips: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തും. എന്നാൽ ചില പഴങ്ങളുണ്ട് അവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു ഒരിക്കലും കഴിക്കാൻ പാടില്ലാത്തവയാണ്. അത് ഏതൊക്കെയാണെന്ന് നമുക്ക നോക്കാം..
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും കൂടിയാണ് ജൂൺ 21.
ഒട്ടുമിക്ക ആളുകളും മധുരമുള്ള വെളുത്ത പദാര്‍ത്ഥമായ പഞ്ചസാരയെ ഒരു വില്ലനായാണ് കണക്കാക്കുന്നത്. അതായത്, രക്തത്തിലെ പഞ്ചസാരയുടെ (Blood Sugar) അളവ് ഉയരുന്നതിനും പൊണ്ണത്തടിക്കും പല്ലുകൾ നശിക്കുന്നതിനും പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.
നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല. ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.
ശരീരഭാരം കുറയ്ക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.
പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... അതില്‍ ആരോഗ്യ സംബന്ധിയായ വലിയ ഒരു കാര്യം അടങ്ങിയിരിയ്ക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.