ആരോ​ഗ്യകരമായ ജീവിതത്തിന് മറക്കാതെ പാലിക്കാം ഈ അഞ്ച് കാര്യങ്ങൾ

ജീവിതശൈലിയിലും ഭക്ഷണക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ മികച്ച ആരോഗ്യം നേടാം.

  • May 01, 2022, 14:29 PM IST

മോശം ജീവിതശൈലി മൂലം നമ്മൾ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോ​ഗ്യകാര്യങ്ങളിലും ജീവിതശൈലിയും ശ്രദ്ധിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം.

1 /4

പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത് എത്ര അളവിൽ കഴിക്കുന്നു എന്നീ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.

2 /4

ആരോ​ഗ്യകരമായ ജീവിതത്തിന് വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ്. യോ​ഗ, ധ്യാനം, ജോ​ഗിങ്, സ്കിപ്പിങ് എന്നീ വ്യായാമങ്ങൾ ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും.

3 /4

ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കണം. ഇതിന് മതിയായ ഉറക്കം അത്യാവശ്യമാണ്. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഉറക്കം കുറയുന്നതും കൂടുന്നതും വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

4 /4

അമിത സമ്മർദ്ദം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. ഇഷ്ടപ്പെട്ട ഹോബികളിൽ മുഴുകുകയെന്നതാണ് സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴി. എന്നാൽ, സമ്മർദ്ദം നിയന്ത്രിക്കാൻ ഓരോരുത്തരും അവരവരുടെ രീതികൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഉത്തമം.

You May Like

Sponsored by Taboola