Health Tips: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി, എളുപ്പം ക്ഷീണം മാറും

നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല.  ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്.  ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.  

Health Tips:നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല.  ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്.  ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.  

എന്നാല്‍, ഈ തളര്‍ച്ച അല്ലെങ്കില്‍ ക്ഷീണം എളുപ്പത്തില്‍ മാറ്റാന്‍ ചില ഭക്ഷണങ്ങള്‍ സഹായിയ്ക്കും.  അതായത് ഈ ഭക്ഷണങ്ങള്‍ വളരെ എളുപ്പത്തില്‍ നമ്മെ ക്ഷീണത്തില്‍ നിന്ന്  മോചിപ്പിക്കും.  ക്ഷീണമകറ്റുന്ന  അത്തരം മാജിക് ഭക്ഷണങ്ങള്‍ (Magic Food) എന്തെല്ലാമാണ് എന്ന് നോക്കാം...  

1 /5

ക്ഷീണമകറ്റാന്‍ ബദാം കഴിയ്ക്കാം   ക്ഷീണം അനുഭവപ്പെടുമ്പോൾ അല്പം ബദാം  കഴിക്കാം. ബദാമിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ഇതില്‍  അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം പേശികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും.  

2 /5

പതിവായി മുട്ട കഴിയ്ക്കുക മുട്ടയില്‍ ധാരാളം  പ്രോട്ടീൻ  അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് സഹായകരമായ കൊഴുപ്പും ഇതിനുള്ളിലുണ്ട്. പതിവായി മുട്ട കഴിച്ചാല്‍ ശരീരത്തിന് ധാരാളം  ഊര്‍ജ്ജം  ലഭിക്കും.   

3 /5

ക്ഷീണം മാറ്റാന്‍ ഡാർക്ക് ചോക്ലേറ്റ്  കഴിയ്ക്കാം   ഡാർക്ക് ചോക്ലേറ്റിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം തോന്നുമ്പോള്‍ അല്പം ഡാര്‍ക്ക് ചോക്ലേറ്റ്  കഴിയ്ക്കാം, ക്ഷീണം പമ്പ കടക്കും.

4 /5

  പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ ബി  എന്നീ നാല് പ്രധാന പോഷകങ്ങള്‍  വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.  ക്ഷീണം തോന്നുമ്പോള്‍ ഒരു വാഴപ്പഴം കഴിയ്ക്കാം,  നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.

5 /5

ആപ്പിള്‍ പതിവായി കഴിയ്ക്കുക.  ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നതിലൂടെ രോഗം ബാധിയ്ക്കുന്നതിനുള്ള സാധ്യത കുറയുമെന്ന് മാത്രമല്ല,  ദിവസം മുഴുവന്‍ ഊര്‍ജ്ജവും ലഭിക്കും. 

You May Like

Sponsored by Taboola