ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലുള്ള വിഷാംശത്തെ പുറത്ത് കളയാനും, ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനുമൊക്കെ വെള്ളം കുടിക്കുന്നത് സഹായിക്കും. ദിവസവും ഏറ്റവും കുറഞ്ഞത് ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ വെള്ളം അധികം കുടിക്കുന്നതും ആരോഗ്യത്തിന് ദോഷമാണ്. കാരണം വെള്ളം അധികം കുറിക്കുന്നത് കിഡ്‌നിയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ശരീരത്തിലെ സോഡിയത്തിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യും.
ഹൈപ്പോനട്രീമിയ
അധികം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിക്കുകയും, ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ശരീരത്തിൽ അധികം വെള്ളം ചെല്ലുന്നത് ഉപ്പിന്റെ അളവ് കുറയ്ക്കും. ഇത് ഓക്കാനം, ഛർദ്ദി, ശരീരവേദന, ക്ഷീണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ അവസ്ഥയെയാണ് ഹൈപ്പോനട്രീമിയ എന്ന് വിളിക്കുന്നത്.
എലക്ട്രോലൈറ്റുകളുടെ അളവ് കുറയ്ക്കും
അധികം വെള്ളം കുടിക്കുന്നത് ശരീരത്തിലെ എലക്ട്രോലൈറ്റുകളുടെ അളവ് കുറയാൻ കാരണമാകും. ഇത് ശരീരത്തിന്റെ സന്തുലിതവസ്ഥയെ ബാധിക്കും. കൂടാതെ കൂടാതെ ശരീരത്തിലെ എലക്ട്രോലൈറ്റുകളുടെ അളവ് വളരെയധികം കുറയുകയാണെങ്കിൽ പേശി വേദന, വയറുവേദന തുടങ്ങിയ പ്രശ്‍നങ്ങളും ഉണ്ടാകും.
മൂത്രശങ്ക കൂടും
ധാരാളം വെള്ളം കുടിക്കുന്നത് നിരവധി തവണ മൂത്രം ഒഴിക്കുന്നതിന് കാരണമാകും. കൂടാതെ ഇത് മൂലം നിങ്ങളുടെ കരൾ കൂടുതൽ പ്രവർത്തിക്കേണ്ടതായും വരും
ക്ഷീണം
ധാരാളം വെള്ളം കുടിക്കുന്നത് തളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. ധാരാളം വെള്ളം കുടിക്കുമ്പോൾ ശരീരം കൂടുതൽ നേരം പ്രവർത്തിക്കേണ്ടതായി വരും. ഇത് ശരീരം ക്ഷീണിക്കാനും , തലക്കറക്കം ഉണ്ടാകാനും കാരണമാകും. കൂടാതെ ഇത് ഹോര്മോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
ക്യാൻസർ
നമ്മുക്ക് ലഭിക്കുന്ന ടാപ്പ് വാട്ടർ, അഥവാ പൈപ്പ് വെള്ളത്തിൽ ധാരാളമായി ക്ലോറിൻ അടങ്ങിയിട്ടുണ്ട്, ഒരുപാട് നാൾ ഇത് ഉപയോഗിക്കുന്നത് മൂത്രാശയ, വൃഷണ കാൻസറുകൾക്ക് കാരണമാകുമെന്നാണ് വിദഗ്തർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.