Benefits of Sugar: പഞ്ചസാരയ്ക്കുണ്ട് അതിശയിപ്പിക്കുന്ന ഗുണങ്ങള്‍, ആരോഗ്യത്തിനും ചർമ്മത്തിനും ഉത്തമം

ഒട്ടുമിക്ക ആളുകളും  മധുരമുള്ള വെളുത്ത പദാര്‍ത്ഥമായ പഞ്ചസാരയെ ഒരു വില്ലനായാണ്  കണക്കാക്കുന്നത്. അതായത്, രക്തത്തിലെ പഞ്ചസാരയുടെ (Blood Sugar) അളവ് ഉയരുന്നതിനും പൊണ്ണത്തടിക്കും പല്ലുകൾ നശിക്കുന്നതിനും പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.

Written by - Zee Malayalam News Desk | Last Updated : May 25, 2022, 03:56 PM IST
  • ആരോഗ്യത്തിന് ഒരു നിശ്ചിത അളവ് പഞ്ചസാര ആവശ്യമാണ്. അതായത്, പഞ്ചസാരയുടെ പ്രധാന ഘടകമായ ഗ്ലൂക്കോസ് ആണ് ആരോഗ്യത്തിന് അനിവാര്യമായത്
Benefits of Sugar: പഞ്ചസാരയ്ക്കുണ്ട് അതിശയിപ്പിക്കുന്ന ഗുണങ്ങള്‍, ആരോഗ്യത്തിനും ചർമ്മത്തിനും ഉത്തമം

Benefits of Sugar: ഒട്ടുമിക്ക ആളുകളും  മധുരമുള്ള വെളുത്ത പദാര്‍ത്ഥമായ പഞ്ചസാരയെ ഒരു വില്ലനായാണ്  കണക്കാക്കുന്നത്. അതായത്, രക്തത്തിലെ പഞ്ചസാരയുടെ (Blood Sugar) അളവ് ഉയരുന്നതിനും പൊണ്ണത്തടിക്കും പല്ലുകൾ നശിക്കുന്നതിനും പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.

എന്നാല്‍ നമുക്കറിയാം, ആരോഗ്യത്തിന് ഒരു നിശ്ചിത അളവ് പഞ്ചസാര ആവശ്യമാണ്. അതായത്,  പഞ്ചസാരയുടെ പ്രധാന ഘടകമായ ഗ്ലൂക്കോസ്  ആണ് ആരോഗ്യത്തിന്  അനിവാര്യമായത്. നമുക്കറിയാം,  ഒട്ടുമിക്ക പഴങ്ങളിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതു അമിതമാവുന്നത് മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.  

Also Read: Anti Ageing Foods: ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ, യൗവനം നിലനിര്‍ത്താം...!!

എന്നാല്‍, നാം വില്ലനായി കരുതുന്ന പഞ്ചസാരയ്ക്ക് പല അത്ഭുതകരമായ ഗുണങ്ങളും ഉണ്ട്. അതായത് പഞ്ചസാര ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഫലപ്രദമാണ്. പഞ്ചസാരയുടെ അവിശ്വസനീയമായ ചില  ഗുണങ്ങൾ അറിയാം. 

1. തൽക്ഷണ ഊർജ്ജം നല്‍കുന്നു (Boosts Instant Energy): ഉൽപ്പാദനക്ഷമത  വര്‍ദ്ധിപ്പിക്കുന്ന, ഉത്സാഹം നല്‍കുന്ന  ആരോഗ്യകരമായ ഭക്ഷണത്തിന്‍റെ ഭാഗമാണ് പഞ്ചസാര. പഞ്ചസാരയില്‍നിന്നും  ശരീരത്തിന്‍റെ പ്രാഥമിക ഇന്ധന സ്രോതസ്സായ ഗ്ലൂക്കോസ് ലഭിക്കുന്നു. നമ്മുടെ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍  പഴങ്ങളോ പാലുൽപ്പന്നങ്ങളോ കൈയ്യിൽ കരുതേണ്ടത് ആവശ്യമാണ്. കാരണം,  പെട്ടെന്നുള്ള ക്ഷീണത്തില്‍ നിന്നും ഉടനടി ആശ്വാസം ലഭിക്കാന്‍  ഈ ഭക്ഷണങ്ങള്‍ സഹായിയ്ക്കും.  

2. തൽക്ഷണ മൂഡ് ബൂസ്റ്റർ ( Instant Mood Booster): പഞ്ചസാര അല്ലെങ്കില്‍ മധുരം കഴിയ്ക്കുന്നത്  പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും.  മധുരം കഴിയ്ക്കുന്നത് നമ്മെ പെട്ടെന്ന്  സന്തോഷകരമായ ഒരു മാനസികാവസ്ഥയിലേയ്ക്ക് നയിക്കും. അതായത്, മധുരം കഴിയ്ക്കുമ്പോള്‍  മസ്തിഷ്കത്തിൽ ഡോപാമൈൻ കുതിച്ചുയരാൻ കാരണമാകുന്നു, ഇതാണ് നമ്മുടെ   മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് വിഷമകരമായ എന്തെങ്കിലും  അനുഭവം ഉണ്ടാകുമ്പോള്‍  മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ഹെർബൽ ടീയിൽ കൂടുതൽ പഞ്ചസാര ചേർക്കുക. പഞ്ചസാര തൽക്ഷണം നമ്മുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യും. 

3. പോഷകങ്ങളുടെ മികച്ച ഉറവിടം (Excellent source of Nutrients): പ്രകൃതിദത്ത പഞ്ചസാര സ്രോതസ്സുകളില്‍  ശരീരത്തിന് ഗുണം ചെയ്യുന്ന ഘടകങ്ങളും ഉണ്ട്. പാൽ, പാലുല്‍പന്നങ്ങള്‍, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ പ്രകൃതിദത്ത പഞ്ചസാര കാണപ്പെടുന്നു

4. സ്വാഭാവിക ചർമ്മത്തിനുള്ള സ്‌ക്രബ് (Scrub for Natural Skin): പഞ്ചസാരയ്ക്ക്  ഏറെ ആശ്ചര്യപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങളൊന്നുമില്ല എങ്കിലും നമ്മുടെ ശരീരത്തിന് ഒരു നിശ്ചിത അളവില്‍ ഇത് ആവശ്യമാണ്. എന്നാല്‍, പഞ്ചസാര കൊണ്ട് ചര്‍മ്മത്തിന് ഏറെ ഗുണങ്ങള്‍ ഉണ്ട്.  AHA അല്ലെങ്കില്‍  Alpha Hydroxy Acid പഞ്ചസാരയില്‍ കാണപ്പെടുന്നു. പഞ്ചസാര  സ്‌ക്രബായി ഉപയോഗിക്കുന്ന അവസരത്തില്‍  ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും നിങ്ങളുടെ ചര്‍മ്മത്തിന്  സ്വാഭാവിക തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

ചർമ്മത്തിന്  തിളക്കം നല്‍കുന്നു (Lightens tone skin): ശരീരത്തിലെ ചില ഭാഗങ്ങള്‍, അതായത് 
 കൈമുട്ടുകൾ, കാൽമുട്ടുകൾ, കക്ഷം തുടങ്ങിയ ഭാഗങ്ങള്‍, ചര്‍മ്മം കൂടുതല്‍ ദൃഡമായതും നിറം കുറഞ്ഞതുമായിരിക്കാം.  ചര്‍മ്മത്തിന്‍റെ ഈ പ്രശ്നത്തില്‍നിന്നും, ദൃഡതയും നിറക്കുറവും മാറ്റിയെടുക്കാന്‍ പഞ്ചസാര സ്‌ക്രബായി  ഉപയോഗികാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News