E-mobility start-up| ചവിട്ടി പാടു പെടണ്ട വരുന്നു പുതു പുത്തൻ ഇലക്ട്രിക് സൈക്കിൾ, വില സ്കൂട്ടറിനേക്കാൾ കുറവ്

രണ്ട് വേരിയന്റുകളിലാണ് ബൈക്ക്  ലഭ്യമായിട്ടുള്ളത് അർബൻ‌സ്‌പോർട്ട്, അർബൻ‌സ്‌പോർട്ട് പ്രോ

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 04:47 PM IST
  • സ്കൂട്ടർ ഫുൾ ചാർജിന് 4 മണിക്കൂർ വേണ്ടിവരും
  • മണിക്കൂറിൽ 25 കിലോമീറ്ററും പെഡൽ അസിസ്റ്റഡ് റേഞ്ച് 60 കിലോമീറ്ററുമാണ്
  • യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്
E-mobility start-up| ചവിട്ടി പാടു പെടണ്ട വരുന്നു പുതു പുത്തൻ ഇലക്ട്രിക് സൈക്കിൾ, വില സ്കൂട്ടറിനേക്കാൾ കുറവ്

ഇന്ത്യൻ ലൈഫ്‌സ്‌റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഇലക്ട്രിക് സൈക്കിൾ-അർബൻസ്‌പോർട്ട് രാജ്യത്ത് അവതരിപ്പിച്ചു. വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖരാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

രണ്ട് വേരിയന്റുകളിലാണ് ബൈക്ക്  ലഭ്യമായിട്ടുള്ളത് അർബൻ‌സ്‌പോർട്ട്, അർബൻ‌സ്‌പോർട്ട് പ്രോ, യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്. ഇത് ആദ്യം കൊച്ചിയിലായിരിക്കും വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് ഗോവ, ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ അവതരിപ്പിക്കും. ഭാവിയിൽ ഡൽഹിയിലും എത്തും.

Also Read: Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്

 (ടോപ്പ് സ്പീഡ്) മണിക്കൂറിൽ 25 കിലോമീറ്ററും പെഡൽ അസിസ്റ്റഡ് റേഞ്ച് 60 കിലോമീറ്ററുമാണ് VAAN വാഗ്ദാനം ചെയ്യുന്നത് ഫുൾ ചാർജിന് അര യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ.ഏകദേശം 4-5 രൂപ ചിലവ് വരുമെന്നാണ് VAAN അവകാശപ്പെടുന്നത്. 

2.5 കിലോഗ്രാം ഭാരമുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കിൽ ഫുൾ ചാർജിന് 4 മണിക്കൂർ വേണ്ടിവരും.രണ്ട് ഇലക്ട്രിക് ബൈക്കുകളും ലഭിക്കുന്നത്, കോം‌പാക്റ്റ് 6061 അലുമിനിയം യൂണിസെക്‌സ് ഫ്രെയിമുകൾ, സാഡിൽ, റിംസ്, ഹാൻഡിൽബാറിലാണ്.

Also Read: ഫോണിലെ സ്റ്റോറേജ് സ്പേസ് കുറയുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ

"ഇലക്‌ട്രിക് പെഡൽ അസിസ്റ്റ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സൈക്കിളിൽ 250W ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ, 48 വോൾട്ട്, 7.5 Ah നീക്കം ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി, മൊത്തം 5 ഇലക്ട്രിക് 'ഗിയർ ലെവലുകൾ എന്നിവയാണ് ഉൾക്കൊള്ളുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News