ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ജനപ്രിയ ബ്രാൻഡ് റിയൽമി ബുധനാഴ്ച രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. Realme 11, Realme 11x 5G എന്നിവയാണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഫോണുകൾ. ഇതിനൊപ്പം റിയൽമി ബഡ്‌സ് എയർ 5 പ്രോയും വിപണിയിൽ അവതരിപ്പിക്കും. കമ്പനിയുടെ ലോഞ്ച് ഇവന്റ് YouTube ചാനലിൽ തത്സമയം കാണാം.
റിയൽമിയുടെ ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ബജറ്റ് സെഗ്‌മെന്റിലാണ് എത്തുന്നത്. റിയൽമിയുടെ 11 സീരീസിൽ മികച്ച ക്യാമറയും ഉപഭോക്താക്കൾക്ക് നിരവധി സ്റ്റോറേജ് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. Realme 11x 5G ഈ സീരീസിന്റെ അടിസ്ഥാന വേരിയൻറാണ്. കമ്പനി ഇതിനോടകം തന്നെ Realme 11 5G ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് സ്മാർട്ട്ഫോണുകളുടെയും പിൻഭാഗത്ത് വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ നൽകിയിട്ടുണ്ട്.
Realme 11 സീരീസിന്റെ സവിശേഷത
ഈ സീരീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ പ്രകാരം 8GB + 128GB, 8GB + 256GB വേരിയന്റുകളായിരിക്കും Realme 11- 5G ലോഞ്ച് ചെയ്യുന്നത്. Glory Black, Glory Gold എന്നീ രണ്ട് കളർ വേരിയൻറുകളായിരിക്കും ഇതിനുള്ളത്. Realme 11x 5G യുടെ സ്റ്റോറേജ് വേരിയന്റുകളാണെങ്കിൽ 6GB + 128GB, 8GB + 256GB വേരിയന്റുകൾ എന്നിവയുണ്ടാവും. ഇതിന് മിഡ്‌നൈറ്റ് ബ്ലാക്ക്, പർപ്പിൾ ഡോൺ കളർ ഓപ്ഷനുകൾ ലഭിക്കും.
6.72 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ ഈ ശ്രേണിയിലെ രണ്ട് സ്മാർട്ട്ഫോണുകളിലും സാധ്യതയുണ്ട്. ഡിസ്പ്ലേകൾ 120Hz റീ ഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസറായിരിക്കും രണ്ട് സ്മാർട്ട്‌ഫോണുകൾക്കുമുള്ളത്. 11x-ൽ നിങ്ങൾക്ക് 64MP പ്രൈമറി ക്യാമറയും റിയൽമി 11 5G-യിൽ 108MP പ്രൈമറി ക്യാമറയും ലഭിക്കും. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് Realme 11 പായ്ക്ക് ചെയ്യുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകളും 20,000 രൂപ വിലയിൽ ലഭ്യമായേക്കും. ഫ്ലിപ്പ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് രണ്ട് സ്മാർട്ട്‌ഫോണുകളും വാങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...