Azadi Quest: ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ യുഗത്തില്‍ പിറന്നവരാണ്. നമുക്കറിയാം, അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഏറെ വ്യത്യസ്തമാണ്. ചിലര്‍ക്ക് സയന്‍സ് താത്പര്യമുള്ള വിഷയമാണ് എങ്കില്‍ ചിലര്‍ക്കാകട്ടെ ടെക്നോളജി, ആര്‍ട്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയമാകാം ഇഷ്ടം.
ചരിത്രം പഠിക്കാന്‍ താത്പര്യമുള്ള കട്ടികള്‍ ഇന്ന് വളരെ വിരളമാണ്. കുട്ടികള്‍ക്ക് നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം സംബന്ധിച്ച അറിവ് ഉണ്ടായിരിക്കേണ്ടത്, നമ്മുടെ രാജ്യം ബ്രിട്ടീഷ് അടിമത്വത്തില്‍നിന്നും സ്വാതന്ത്ര്യം എങ്ങിനെ നേടിയെടുത്തു, നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി എത്രയെത്ര മഹാത്മാക്കള്‍ ജീവന്‍ ബലി നല്‍കി തുടങ്ങിയ കാര്യങ്ങള്‍ തീര്‍ച്ചയായും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
ഡിജിറ്റല്‍ യുഗത്തിലെ ഇന്നത്തെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിച്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിനെക്കാള്‍ ഡിജിറ്റലായി കാര്യങ്ങള്‍ മനസിലാക്കാനാണ് കൂടുതല്‍ തത്പര്യം എന്ന് നമുക്കറിയാം. ഈ വസ്തുത മനസിലാക്കിക്കൊണ്ട്, രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ശുഭാവസരത്തില്‍ കുട്ടികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുകയാണ്. അതായത്, ചരിത്രം പഠിക്കാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ പോലും ഏറെ ആഹ്ളാദത്തോടെ ഇനി ചരിത്രം പഠിക്കും...!!
Union Minister @ianuragthakur launches, #AzadiQuest a series of online educational games based on India’s freedom struggle
Initiative to ‘Engage, Entertain and Educate’ the people through toys and games
Read details: https://t.co/y8tkT1tmeY
1/n pic.twitter.com/ATC3gVI8Cn
— PIB India (@PIB_India) August 24, 2022
ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ മൊബൈൽ ഗെയിമുകളുടെ പരമ്പരയായ 'ആസാദി ക്വസ്റ്റ്' കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ കഴിഞ്ഞ ദിവസം പുറത്തിറക്കി. മാച്ച് 3 പസിൽ, ആസാദി ക്വസ്റ്റ്: ഹീറോസ് ഓഫ് ഭാരത് എന്നിങ്ങനെ രണ്ടു ഗെയിമുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.
#AzadiQuest Games
An effort to simultaneously tap into huge market of online gamers and to educate them: Union Minister @ianuragthakur
Will be available globally in September 2022
Read here: https://t.co/y8tkT1tmeY
3/n pic.twitter.com/WX3li9h5hI
— PIB India (@PIB_India) August 24, 2022
ഈ ഗെയിമുകൾകൊണ്ട് രണ്ടു കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതായത്, ഗെയിമുകളിലൂടെ കുട്ടികളെ ബോധവത്കരിക്കുക എന്നതാണ് ഒന്നാമത്തേത്. രണ്ടാത്തെ ലക്ഷ്യമാണ് ഏറെ പ്രധാനം. രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഇന്നും അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഗെയിമിലൂടെ ലഭിക്കും...!! ഈ ഗെയികള്‍ കളിയ്ക്കുന്നതിലൂടെ വിനോദം മാത്രല്ല അറിവും ലഭിക്കുമെന്ന് സാരം.
"ഈ ഗെയിമുകൾ ഓൺലൈൻ ഗെയിമർമാരുടെ വലിയ വിപണിയിലേക്ക് കടന്നുകയറുന്നതോടെ
വർദ്ധിച്ചുവരുന്ന ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ് & കോമിക്‌സ് (AVGC)
മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും സാധിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗെയിമിംഗ് മേഖലയിലെ മികച്ച 5 രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ഉയർന്നു. കുട്ടികളാണ് ഗെയിം വിപണിയിലെ മികച്ച ഉപഭോക്താക്കള്‍. അതിനാലാണ് കുട്ടികള്‍ക്കായി രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഗെയിമുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്.
ആസാദി ക്വസ്റ്റ് ഗെയിമുകൾ
ഇന്ത്യയിൽ ആൻഡ്രോയിഡ്, iOS ഉപകരണങ്ങൾക്കായി ആസാദി ക്വസ്റ്റ് ഗെയിമുകൾ ലഭ്യമാണ്, 2022 സെപ്റ്റംബർ മുതൽ ഇത് ലോകമെമ്പാടും ലഭ്യമായിട്ടുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിൽ വിപ്ലവമാണ് സൃഷ്ടിക്കാൻ പോകുനത് എന്നാണ് വിലയിരുത്തല്‍.
നിലവില്‍ രണ്ട് ഗെയിമുകള്‍ ലഭ്യമാണ്. ആസാദി ക്വസ്റ്റ്: മാച്ച് 3 പസിൽ, ആസാദി ക്വസ്റ്റ്: ഹീറോസ് ഓഫ് ഭാരത്.
ആസാദി ക്വസ്റ്റ്: മാച്ച് 3 പസിൽ
പരമ്പരയിലെ ആദ്യ ഗെയിം ആണ് ആസാദി ക്വസ്റ്റ്: മാച്ച് 3 പസിൽ. ഇത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ വീര കൃത്യങ്ങളെ ക്കുറിച്ചും കളിക്കാർക്ക് അറിവ് നൽകും. ലളിതവും കളിക്കാൻ എളുപ്പമുള്ളതുമായ ഈ ഗെയിം 1857 മുതൽ 1947 വരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യ യാത്രയെ അവതരിപ്പിക്കുന്നു. കളിക്കാർ 495 ലെവലുകളിലായി 75 ട്രിവിയ കാർഡ് ശേഖരിക്കണം.
ആസാദി ക്വസ്റ്റ്: ഹീറോസ് ഓഫ് ഭാരത്
75 ലെവലുകളിലായി 750 ചോദ്യങ്ങളാണ് ഈ ഗെയിമില്‍ ഉള്ളത്. ഈ ഗെയിം 75 'ആസാദി വീർ' കാർഡുകളിലൂടെ അധികം അറിയപ്പെടാത്ത നായകന്മാരെ കുറിച്ച് കളിക്കാരെ പഠിപ്പിക്കുന്നു.
ആസാദി ക്വസ്റ്റ് ഗെയിമുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഇത്തരം കൂടുതൽ ഗെയിമുകൾ ഇനിയും പുറത്തു വരുമെന്നും നിലവിലുള്ള ഗെയിമുകൾ ഉള്ളടക്കത്തിലും കൂടുതല്‍ സവിശേഷതകളുമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ആസാദി ക്വസ്റ്റ് ഗെയിം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ മാസവും ആവേശകരമായ സമ്മാനങ്ങളും ലഭിക്കും....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...