PhonePe New Charges| ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജ്, രണ്ട് രൂപ വരെ ഈടാക്കും

50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് നിലവിൽ തുക ഒന്നും ഈടാക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 12:38 PM IST
  • നിലവിൽ ക്രെഡിറ്റ് കാർഡുകളിലൂടെ നടത്തുന്ന പേയ്‌മെന്റുകൾക്കുള്ള പ്രോസസ്സിംഗ് ഫീസും PhonePe ഈടാക്കുന്നുണ്ട്.
  • പ്രതിമാസം കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന വിപണി വിഹിതമാണ് ഫോൺപേയ്ക്കുള്ളത്.
  • നിലവിൽ സെപ്ററ്റംബറിൽ മാത്രം ഏതാണ്ട് 165 കോടിയുടെ ഇടപാടാണ് നടന്നത്.
PhonePe New Charges| ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജ്, രണ്ട് രൂപ വരെ ഈടാക്കും

Newdelhi: ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജും ഈടാക്കും. 50 രൂപയ്ക്ക് മുകളിലുള്ള എല്ലാ മൊബൈൽ റീചാർജുകൾക്കുമാണ് സർവ്വീസ് ചാർജ്ജ്. ഒരു ഇടപാടിന് 1 രൂപ മുതൽ 2 രൂപവരെയാണ് ഈടാക്കുക

50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് നിലവിൽ തുക ഒന്നും ഈടാക്കില്ല. ചെറിയ തുക ഈടാക്കി പരീക്ഷണമാണ് നടത്തുന്നതെന്നാണ് കമ്പനി പറയുന്നത്. ആകെ കണക്ക് നോക്കിയാൽ 90 ശതമാനം ആപ്പ് ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

ALSO READ: Budget Fitness Bands : വളരെ വിലകുറവിൽ ലഭിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഏതൊക്കെ?

നിലവിൽ ക്രെഡിറ്റ് കാർഡുകളിലൂടെ നടത്തുന്ന പേയ്‌മെന്റുകൾക്കുള്ള പ്രോസസ്സിംഗ് ഫീസും PhonePe ഈടാക്കുന്നുണ്ട്. ഇവ കൂടാതെ PhonePe-യിലെ മറ്റെല്ലാ ഇടപാടുകളും പണമിടപാടുകളും സൗജന്യമായി തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), ഭാരത് ബിൽപേ സേവനങ്ങളിൽ (ബിബിപിഎസ്) പ്രതിമാസം കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന വിപണി വിഹിതമാണ് ഫോൺപേയ്ക്കുള്ളത്. 

ALSO READ: Reliance, Airtel, Vodafone-Idea: 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

നിലവിൽ UPI പ്രതിമാസ വോള്യങ്ങളുടെ 45 ശതമാനവും ഇടപാടുകളുടെ പ്രതിമാസ മൂല്യത്തിന്റെ 47 ശതമാനവും പ്രോസസ്സ് ചെയ്യുന്നു. നിലവിൽ സെപ്ററ്റംബറിൽ മാത്രം ഏതാണ്ട് 165 കോടിയുടെ ഇടപാടാണ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News