K Phone പദ്ധതിക്ക് ഇന്ന് തുടക്കം,തുടക്കത്തിൽ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ, 1531 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

തുടക്കത്തിൽ ഏഴ് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകും. 

Last Updated : Feb 15, 2021, 07:28 AM IST
  • 1531 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നൽകും.
  • ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.
  • 30,000 സർക്കാർ ഓഫീസുകൾക്കാണ് കണക്ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു.
K Phone പദ്ധതിക്ക് ഇന്ന് തുടക്കം,തുടക്കത്തിൽ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് കണക്ഷൻ, 1531 കോടി ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സംവിധാനം കെ.ഫോണിന് ഇന്ന് തുടക്കം. വൈകീട്ട് അഞ്ചരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം ഒൗദ്യോ​ഗികമായി നിർവ്വഹിക്കും. അതിവേ​ഗ ഇന്റർനെറ്റ് എന്നാണ് കെ ഫോൺ അറിയപ്പെടുന്നത്. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകളാണ് കെ.ഫോൺ വഴി നൽകാൻ ഉദ്ദേശിക്കുന്നത്. 20 ലക്ഷം കുടുംബങ്ങൾക്ക് ഇത് വഴി ​ഗുണം ലഭ്യമാകുമെന്ന് വിശ്വസിക്കുന്നു.

എന്താണ് കെ.ഫോൺ പദ്ധതി

സംസ്ഥാനത്തെ ഡിജിറ്റൽ(Digital) വികസനം ലക്ഷ്യം വെച്ചുള്ള സംസ്ഥാന സർക്കാരിന്റെ അതിവേ​ഗ ഇന്റർനെറ്റ്(Internet) പ്രൊവൈഡിങ്ങ് പദ്ധതിയാണിത്. ഒപ്റ്റിക്കൽ ഫൈബർ ശ്രംഖല സംസ്ഥാനത്ത് മുഴുവൻ സ്ഥാപിക്കുന്നതാണ് പദ്ധതി.

ALSO READ: Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen

എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്.
തുടക്കത്തിൽ ഈ ഏഴ് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകും. ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും.സംസ്ഥാനത്താകെ ഒന്നാംഘട്ടത്തിൽ 30,000 സർക്കാർ ഓഫീസുകൾക്കാണ് കണക്ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. കെ.എസ്.‌ഇ.ബി(KSEB) തൂണുവഴിയാണ് ലൈൻ വലിച്ചത്.

ALSO READ: Kerala Assembly Election 2021: പട..പട...പാർട്ടി മാറിയവർ പ്രമുഖർ,പ്രബലർ

1531 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നൽകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News