COVID Vaccine സ്റ്റോക്ക് നിങ്ങളുടെ സമീപത്തെ കേന്ദ്രത്തിൽ വന്നാൽ PayTM നിങ്ങളെ അറിയിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

PayTM ആപ്ലിക്കേഷൻ നിങ്ങൾക്ക് സമീപമുള്ള കേന്ദ്രത്തിൽ വാക്സിൻ ലഭ്യത ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും

Written by - Zee Malayalam News Desk | Last Updated : May 17, 2021, 09:43 PM IST
  • PayTM ആപ്ലിക്കേഷൻ നിങ്ങൾക്ക് സമീപമുള്ള കേന്ദ്രത്തിൽ വാക്സിൻ ലഭ്യത ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും. അതിനായി ചെയ്യേണ്ടത്.
  • ഹോം പേജിൽ ഫീച്ചേർഡിന് താഴെ വാക്സിൻ ഫൈൻഡർ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക
  • അത് ക്ലിക്ക് ചെയ്യുമ്പോൾ കോവിഡ് 19 വാക്സിൻ സ്ലോട്ട് ഫൈൻഡർ എന്നൊരു പേജ് തുറന്ന് വരും.
  • വാക്സിൻ ലഭ്യത ഇല്ലെങ്കിൽ Notify me when slots are available എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
COVID Vaccine സ്റ്റോക്ക് നിങ്ങളുടെ സമീപത്തെ കേന്ദ്രത്തിൽ വന്നാൽ PayTM നിങ്ങളെ അറിയിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

New Delhi : വാക്സിന്റെ ലഭ്യത കുറച്ച് നാളുകളായി ചർച്ച ചെയ്യുന്നതാണ്, പലപ്പോഴും കോവിൻ ആപ്പിലൂടെ (CoWIN App) ബുക്ക് ചെയ്യുമ്പോൾ എത്ര സ്ലോട്ട് ലഭ്യമാണെന്ന് നമ്മുക്ക് അറിയാൻ സാധിക്കില്ല. കൂടാതെ ലഭ്യത ഉണ്ടെന്ന് കാണിക്കുമ്പോൾ നമ്മൾ അത് ചെയ്യാൻ അത് വേറെ അരെങ്കിലും ബുക്ക് ചെയ്യും. 

അപ്പോൾ സ്ലോട്ട് ഇനി ലഭ്യമാകുന്നത് വരെ നമ്മൾ കാത്തിരിക്കണം. എന്നാൽ നിങ്ങളുടെ ഫോണിലെ PayTM ആപ്ലിക്കേഷൻ നിങ്ങൾക്ക് സമീപമുള്ള കേന്ദ്രത്തിൽ വാക്സിൻ ലഭ്യത ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും. അതിനായി ചെയ്യേണ്ടത്.

ALSO READ : Paytm അടിപൊളി ഓഫർ, LPG ഗ്യാസ് സിലിണ്ടർ നേടൂ വെറും 199 രൂപയ്ക്ക്

PayTM ആപ്പ് ഇല്ലാത്തവർ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലോ ഐഒഎസിലോ കയറി ഇൻസ്റ്റോൾ ചെയ്യുക. 

ഇൻസ്റ്റോൾ ചെയ്ത് PayTM ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തതിന് ശേഷം ഹോം പേജിൽ പ്രവേശിക്കുക

ഹോം പേജിൽ ഫീച്ചേർഡിന് താഴെ വാക്സിൻ ഫൈൻഡർ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക

ഇനി അഥവാ ഹോം പേജിൽ കാണാൻ സാധിച്ചില്ലെങ്കിൽ മുകളിൽ സേർച്ച് ഓപ്ഷനിൽ വാക്സിൻ ഫൈൻഡർ സേർച്ച് ചെയ്യുക. 

ALSO READ : CoWIN portal ന് പുതിയ നാലക്ക സെക്യൂരിറ്റി കോഡ് സംവിധാനം ആരംഭിച്ചു; എന്താണിത്? എങ്ങനെ ലഭിക്കും?

അത് ക്ലിക്ക് ചെയ്യുമ്പോൾ കോവിഡ് 19 വാക്സിൻ സ്ലോട്ട് ഫൈൻഡർ എന്നൊരു പേജ് തുറന്ന് വരും. 

അതിൽ രണ്ട് ഓപ്ഷനുകൾ ഉണ്ട്.

1. search by PIN code.
2. search by District.

ഏറ്റവും നല്ലത് പിൻ കോഡ് വഴി തിരയുന്നതാണ്. അഥവാ അടുത്തുള്ള കേന്ദ്രത്തിൽ ലഭ്യമാല്ലെങ്കിൽ തിരികെ ഇവിടെ എത്തി ഓപ്ഷൻ മാറ്റി നൽകുക.

ALSO READ : Google Play Store ൽ കണ്ട CoWIN app വ്യാജനോ? അല്ലെങ്കിൽ എന്തിനാണ് ആ ആപ്പ്?

തുടർന്ന് നിങ്ങൾ പ്രായം ഏത് വിഭാഗത്തിൽ വരുമെന്ന് സെലക്ട ചെയ്യുക

അതിന് ശേഷം താഴെ ബുക്ക് ചെയ്യാനും സ്ലോട്ട് ലഭ്യത അറിയിക്കാനുള്ള ഓപ്ഷനും ഉണ്ടാകും.

വാക്സിൻ ലഭ്യത ഇല്ലെങ്കിൽ Notify me when slots are available എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

വാക്സിൻ ലഭ്യത വരുമ്പോൾ ഉടൻ ബുക്ക് ചെയ്യുക. അല്ലെങ്കിൽ PayTMൽ നിന്ന് മെസേജ് കിട്ടിയാൽ ഉടൻ കോവിൻ ആപ്പിൽ പോയി രജിസ്റ്റർ ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News