New Delhi : ഐടി സ്ഥാപനങ്ങളായ ഇൻഫോസിസും (Infosys) എംഫസിസും (Mphasis) 1,000 വീതം തൊഴിൽ അവസരങ്ങൾ യുകെയിൽ (UK) ഒരുക്കുന്നു. വിപ്രോ (Wipro) 16 മില്യൺ പൗണ്ട് (163 കോടി) യൂകെയിൽ നിക്ഷേപം നടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും (Boris Johnson) തമ്മിൽ നടത്തിയ വൃച്ച്വൽ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഐടി കമ്പിനികൾ പുതിയ തീരുമാനമെടുത്തത്.
അടുത്ത് മൂന്ന് വർഷത്തിനിടെ യുകെയിൽ 1,000 പേർക്ക് തൊഴിൽ അവസരമുണ്ടാക്കുമെന്നാണ് ഇൻഫോസിസ് അറിയിച്ചിരിക്കുന്നത്. ഡിജിറ്റൽ മേഖലയിലേക്കായിരിക്കും തൊഴിൽ അവസരങ്ങൾ ലഭ്യമാകുക. ക്ലൗഡ് കമ്പ്യൂട്ടിങ്, ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന് ഇൻഫോസിസ് അറിയിച്ചു.
ALSO READ : വര്‍ക്ക് ഫ്രം ഹോം വിജയകരം; സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്
യുകെയിലെ പ്രമുഖ കോളേജുകളിൽ നിന്നും സർവകലശാലകളിൽ നിന്നും മികച്ച പ്രവണ്യം നേടിയി വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് ഇൻഫോസിസ് അറിയിച്ചു.
എംഫിസിസും ഇതുപോലെ തന്നെ തങ്ങളുടെ പ്രവർത്തന മേഖല യുകെയിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. ഡിജിറ്റൽ ബാങ്കിങ് ഇൻഷുറൻസ് മേഖലയിലാണ് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നത്. ലണ്ടണിന് പുറത്ത് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് എംഫിസിസ് തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമിക്കുക. ഇതിനായി 25 മില്യൺ പൗണ്ട് (255 കോടി) എംഫിസിസ് നിക്ഷേപണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ALSO READ : ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രം പുറത്ത്
വിപ്രൊ തങ്ങളുടെ യൂകെയിൽ ബിസിനെസിന് കൂടുതൽ ഊന്നൽ നൽകുന്നതിന് 163 കോടി രൂപയാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിപ്രൊ 500ൽ അധികം പേർക്കാണ് തൊഴിൽ അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.