JioPhone Next : ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നവംബർ 4 ന് എത്തുന്നു

കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോൺ നെക്സ്റ്റ് റിലൈൻസ് ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 05:41 PM IST
  • ഫോണിന്റെ വില 1999 രൂപയിലാണ് ആരംഭിക്കുന്നത്.
  • ജിയോയും (Jio) ഗൂഗിലും (Google) ചേർന്നാണ് ഫോൺ പുറത്തിറക്കുന്നത്.
  • ഫോണിന്റെ മുൻ‌കൂർ രജിസ്‌ട്രേഷൻ മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
  • കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോൺ നെക്സ്റ്റ് റിലൈൻസ് ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.
JioPhone Next : ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ ജിയോഫോൺ നെക്സ്റ്റ് നവംബർ 4 ന് എത്തുന്നു

Mumbai : ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുകളായ ജിയോഫോൺ നെക്സ്റ്റ് (JioPhone Next) നവംബർ 4 ന് വിപണിയിലെത്തും. ഫോണിന്റെ വില 1999 രൂപയിലാണ് ആരംഭിക്കുന്നത്. ജിയോയും (Jio) ഗൂഗിലും (Google) ചേർന്നാണ് ഫോൺ പുറത്തിറക്കുന്നത്. ഫോണിന്റെ മുൻ‌കൂർ രജിസ്‌ട്രേഷൻ മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോൺ നെക്സ്റ്റ് റിലൈൻസ് ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരുമെന്നും ഒരു പ്രമുഖ ടെക് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

അതുകൂടാതെ റിലൈൻസ് ജിയോ ജിയോനിക്സ്റ് ഫോണിനോടൊപ്പം പുതിയ മൊബൈൽ പ്ലാൻ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്മാർട്ഫോണും ഇന്റർനെറ്റും ജനങ്ങളിലേക്ക് കുറഞ്ഞ വിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലൈൻസ് പുതിയ ഫോണുമായി എത്തുന്നത്.

ALSO READ: Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാൽപ്പത്തിനാലാമത് വാർഷിക പൊതു യോ​ഗത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ  മുകേഷ് അംബാനി ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്

ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. വോയ്സ് അസിസ്റ്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാം​ഗ്വേജ് ട്രാൻസ്ലേഷൻ, സ്മാർട്ട് ക്യാമറ, ഓ​ഗ്​മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

ALSO READ: 5G Trials India | ഒരു വർഷം കൂടി സമയം വേണം, 5ജി ട്രയലുകൾക്ക് സമയം ചോദിച്ച് മുൻ നിര മൊബൈൽ കമ്പനികൾ

5.45 ഇഞ്ച് HD ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ സിമ്മിനുള്ള സപ്പോർട്ടുമാണ് ഫോണിന് ഉണ്ടാവുക. ഫോണിന്റെ ബാറ്ററി 2500mAh മാത്രമായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 3GB റാമും 32GB ഇന്റേണൽ സ്റ്റോറേജും ക്രമീകരിച്ചിട്ടുണ്ട്. സിംഗിൾ 13 മെഗാപിക്സൽ സെൻസർ റിയർ കാമറ സൗകര്യമായിരിക്കും ഫോണിൽ ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News