ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രൗസറുകളിൽ ഒന്നായ ഗൂഗിൾ ക്രോമിനെ (Google Chrome) സവിശേഷതകളോടെ പുത്തൻ പതിപ്പിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ക്രോം 94 എന്ന പേരിലായിരിക്കും പുതിയ വേർഷൻ യൂസേഴ്സിലേക്ക് എത്തിക്കുക. യൂസർമാരുടെ സുരക്ഷാ,ഫാസ്റ്റ് ബ്രൗസിങ്ങ് എന്നിവ കണക്കിലെടുത്താണ് പുതിയ അപേഡ്റ്റുകൾ ഗൂഗിൾ നടപ്പാക്കാനൊരുങ്ങുന്നത്.
ഇതിന്റെ പ്രാരംഭമെന്നോണം ക്രോമിന്റെ അപ്ഡേറ്റിങ്ങ് (Google) സമയം നാല് ആഴ്ചമുതലാക്കിയിട്ടുണ്ട്. ആറ് ആഴ്ച വരെയാണ് പരമാവധി ലൈഫ് സൈക്കിൾ എന്ന നിലയിൽ പറയാൻ കഴിയുന്നത്. കഴിഞ്ഞ 10 വർഷം വരെയും ക്രോമിൽ കാര്യമായ മാറ്റങ്ങളൊന്നും ഗൂഗിൾ വരുത്തിയിരുന്നില്ല. എന്നാൽ ഇടയിലുള്ള ഹാങ്ങിങ്ങ് പ്രശ്നങ്ങളും സുരക്ഷാ പ്രശ്നങ്ങളും ക്രോമിൽ നിന്നും നിരവധി യൂസർമാരെ അകറ്റിയിരുന്നു. ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമെന്ന നിലയിലായിരിക്കും പുതിയ അപ്ഡേറ്റുകൾ. Chrome 94 in Q3, 2021 എന്നായിരിക്കും പുതിയ വേർഷന്റെ പേരെന്നാണ് ഗൂഗിൾ നൽകുന്ന സൂചന.
ALSO READ:Smartphone: Samsung Galaxy A32 ഇന്ത്യയിലെത്തി; വില 21,999 രൂപ
എല്ലാ രണ്ടാഴ്ചകളിലുമായിരിക്കും ക്രോമിന്റെ സുരക്ഷാ അപ്ഡേറ്റുകൾ എത്തുക. കൂടുതൽ ഫീച്ചറുകൾ കൂടി ക്രോമിൽ ഗൂഗിൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതിനായി കമ്പനി ഒരുക്കങ്ങൾ നടത്തി കഴിഞ്ഞു. 2008-ലാണ് മൈക്രോ സോഫ്റ്റ് (Microsoft) വിൻഡോസിനായി ഗൂഗിൾ ക്രോം എത്തുന്നത്. പിന്നീട് ലിനക്സ്,ഐഒഎസ് തുടങ്ങിയ വിവിധ ഒാപ്പറേറ്റിങ്ങി സിസ്റ്റങ്ങൾക്കായി ഇത് മാറ്റി.അതേസമയം 2022 ഓടെ തേർഡ് പാർട്ടി കുക്കീസിനെ ക്രോമിൽ നിന്ന് ഒഴിവാക്കാൻ പോവുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: Jio may launch a low-cost laptop:എന്താണ് സവിശേഷതകൾ എവിടെ നിന്നും വാങ്ങിക്കാം
ഗൂഗിൾ ക്രോമിൽ നിന്നുള്ള പരസ്യവരുമാനം കുത്തകവൽക്കരിക്കാനാണ് ഗൂഗിൾ തന്ത്രം മെനഞ്ഞിരിക്കുന്നത്. ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി ലഭ്യമാക്കുന്നതിന് ബ്രൗസിംഗ് ബേസ്ഡ് മെഷീൻ ലേണിംഗ് സംവിധാനം കൊണ്ടുവരികയാണ് ഗൂഗിൾ ചെയ്യുന്നത്. ഇതിനായി ഗൂഗിൾ ക്രോം ഉപയോക്താക്കളെ അവരുടെ ബ്രൗസിംഗ് ഹിസ്റ്ററിയിൽ നിന്ന് മനസ്സിലാക്കുന്ന അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിക്കും. പരസ്യദാതാക്കൾക്ക് ഇത് പണം നൽകി ഉപയോഗിക്കാം. റിപ്പോർട്ടുകൾ വാസ്തവമാണെങ്കിൽ യൂസർമാരെ (Users) ഏറെ വെറുപ്പിച്ചിരുന്ന കുക്കീസ് ശല്യം താമസിക്കാതെ അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...