ന്യൂഡൽഹി: PUB-G ക്ക് പകരം ഇന്ത്യ നിർമ്മിക്കുന്ന ഫൗജി(FAU-G) ഇന്ന് റിലീസ് ചെയ്യും. റിപ്പബ്ലിക്ക് ദിനത്തിൽ ഗെയിം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഗെയിമിന്റെ ഡെവലപ്പർമാരായ എൻ കോർ ഗെയിംസ് പറഞ്ഞിരുന്നു. ഗെയിമിന്റെ ആദ്യ എപ്പിസോഡിൽ ഗാൽവാൻ വാലിയിലെ പോരാട്ടമാണ് കാണിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഗെയിം സ്റ്റോറി മോഡിൽ മാത്രമായിരിക്കും. വരും ദിവസങ്ങളിൽ മൾട്ടി പ്ലെയർ സംവിധാനവും ഗെയിമിൽ ഉണ്ടായിരിക്കും.
ALSO READ: ALSO READ: Tractor Rally: നിശ്ചിയിച്ച സമയത്തിന് മുമ്പെ Tractor Rally ആരംഭിച്ചു, കർഷകർ Delhi Police ന്റെ ബാരിക്കേഡുകൾ ഭേദിച്ചു
എങ്ങിനെ ഡൗൺലോഡ് ചെയ്യാം
ഇന്ന് മുതൽ ഫൗജി പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങും. ഗൂഗിൾ(Google) പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാകും. ആദ്യ ഘട്ടത്തിൽ
ഹൈഎൻഡ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡിങ്ങ് സാധ്യമാവും ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും പിന്നീട് ഐ ഫോൺ ഉപഭോക്താക്കൾക്കും ഗെയിം ലഭ്യമാകും.
ALSO READ: Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ
കേന്ദ്ര സര്‍ക്കാര്‍ പബ്ജി(Pubg) നിരോധിച്ചത്തിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ബ്രാന്‍ഡ് അംബാസഡറായ ആക്ഷന്‍ ഗെയിം 'ഫിയര്‍ലെസ്സ് ആന്‍ഡ് യുണൈറ്റഡ്: ഗാര്‍ഡ്‌സ് (ഫൗജി)' പ്രഖ്യാപിച്ചത്. നവംബര്‍ 30-ന് ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സംരംഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യന്‍ സൈന്യത്തിലെ ധീരജവാന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന 'ഭാരത് കെ വീര്‍ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...