കോവിഡ് വാക്‌സിനേഷന് (Covid Vaccination) വേണ്ടി രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പോർട്ടലാണ് Cowin. കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഈ വാക്ക് എല്ലവർക്കും സുപരിചിതമായി മാറി. മൂന്നാം ഘട്ട വാക്‌സിനേഷന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതിന് ശേഷം ഏകദേശം 1.7 കോടി ജനങ്ങളാണ് കോവിൻ വെബ്സൈറ്റിലൂടെ വാക്‌സിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ രജിട്രേഷന് ഇടയിൽ ഈ പോർട്ടലിന് പ്രശ്‌നം ഉണ്ടാവുകയും ആളുകൾ മറ്റ് മാർഗമാണ് തേടാൻ ആരംഭിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ കോവിൻ (CoWin)ആപ്പ് ജനശ്രദ്ധയിൽ പെടുന്നത്. എന്നാൽ ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് മാത്രം. ഇതിനെ തുടർന്ന് ഈ ആപ്പ് വ്യാജ ആപ്പാണെന്നുള്ള അഭ്യൂഹങ്ങളും പടർന്ന് തുടങ്ങിയിരുന്നു.
ALSO READ: CoWIN: കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷനെ കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങൾ
എന്നാൽ ഇതൊരു വ്യാജ ആപ്പ് അല്ല എന്നുള്ളതാണ് സത്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ആപ്പാണ് കോവിൻ ആപ്പ്. പക്ഷെ ഇത് ജനങ്ങൾക്കായി ഉള്ളതല്ല പക്ഷെ വാക്‌സിൻ നൽകുന്ന ആളുകൾക്ക് വേണ്ടിയുള്ള ആപ്പാണ്. വാക്‌സിൻ നൽകുന്ന ആരോഗ്യ പ്രവർത്തകർക്കും, സൂപ്പർവൈസർമാർക്കും പിന്നെ സർവെ നടത്തുന്നവർക്കും വേണ്ടിയുള്ള ആപ്പാണ് കോവിൻ ആപ്പ്. ഇത് കൃത്യമായി ആപ്പിന്റ വിവരണത്തിൽ പറയുന്നുമുണ്ട്.
ALSO READ: Covid Vaccination Drive: ഏകദേശം 1.33 കോടി ജനങ്ങൾ വാക്‌സിനായി അപേക്ഷ നൽകി
അതിനാൽ തന്നെ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് ഒരിക്കലും കോവിഡ് വാക്‌സിന് (Vaccine) വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. കോവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ നിലവിൽ മൂന്ന് മാർഗങ്ങൾ മാത്രമേയുള്ളു. കോവിൻ വെബ്സൈറ്റ് വഴിയോ, ആരോഗ്യ സേതു ആപ്പ് വഴിയോ അല്ലെങ്കിൽ ഉമംഗ് ആപ്പ് വഴിയോ നിങ്ങൾക്ക് കോവിഡ് വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. മറ്റ് മാർഗങ്ങളൊന്നും തന്നെ നിലവിലില്ല.
കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ് (Aadhaar Card), പാൻ കാർഡ് അല്ലെങ്കിൽ മറ്റെന്തെങ്കിലും തിരിച്ചറിയൽ കാർഡ് നിര്ബന്ധമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഉമംഗ് ആപ്പും ആരോഗ്യ സേതു ആപ്പും നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...