Cheaper Jio Plans | 75 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 23 ദിവസത്തെ വാലിഡിറ്റി; ജിയോ എന്നാ സുമ്മാവാ...

ജിയോ ഫോൺ ഉപയോക്താക്കൾക്കായി പ്ലാനുകളുടെ നീണ്ട ലിസ്റ്റ് ഉണ്ട്, ഇവിടെ പരിശോധിക്കുന്നത് 100 രൂപയിൽ താഴെയുള്ള രണ്ട് മികച്ച പ്ലാനുകളെക്കുറിച്ചാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ തിരഞ്ഞെടുക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 12:08 PM IST
  • ജിയോ ഫോൺ ഉപയോക്താക്കൾക്ക് 75 രൂപയുടെയും 91 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ ഓപ്‌ഷനുകൾ
  • 75 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 23 ദിവസത്തെ വാലിഡിറ്റി ലഭിക്കും
  • 50 സൗജന്യ എസ്എംഎസും ജിയോ ടിവിയിലേക്കും ജിയോ സിനിമയിലേക്കും സൗജന്യ ആക്‌സസും
Cheaper Jio Plans | 75 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 23 ദിവസത്തെ വാലിഡിറ്റി; ജിയോ എന്നാ സുമ്മാവാ...

ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഒരു ജിയോഫോൺ ഉപയോക്താവാണെങ്കിൽ ജിയോ ഫോണിന്റെ ഓൾ-ഇൻ-വൺ പ്ലാനുകൾ വളരെ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ലഭ്യമാകും. പ്രതിദിന ഡാറ്റയ്‌ക്കൊപ്പം ജിയോ സിനിമ, ജിയോ ടിവി എന്നിവയിൽ നിങ്ങൾക്ക് സൗജന്യ ആക്‌സസും ലഭിക്കും. ജിയോ ഫോൺ ഉപയോക്താക്കൾക്കായി പ്ലാനുകളുടെ നീണ്ട ലിസ്റ്റ് ഉണ്ട്, ഇവിടെ പരിശോധിക്കുന്നത് 100 രൂപയിൽ താഴെയുള്ള രണ്ട് മികച്ച പ്ലാനുകളെക്കുറിച്ചാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ തിരഞ്ഞെടുക്കാം.

100 രൂപയിൽ താഴെ

100 രൂപയിൽ താഴെ, ജിയോ ഫോൺ ഉപയോക്താക്കൾക്ക് 75 രൂപയുടെയും 91 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ ഓപ്‌ഷനുണ്ട്. 75 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 23 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ പ്രതിദിനം 100MB+200MB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്ലാനിൽ, രാജ്യത്തുടനീളമുള്ള എല്ലാ നെറ്റ്‌വർക്കുകളിലേക്കും കമ്പനി അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. 50 സൗജന്യ എസ്എംഎസും ജിയോ ടിവിയിലേക്കും ജിയോ സിനിമയിലേക്കും സൗജന്യ ആക്‌സസും ഇതിൽ നിങ്ങൾക്ക് ലഭിക്കും.

കമ്പനിയുടെ 91 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 28 ദിവസം വാലിഡിറ്റി ലഭിക്കും. ഈ പ്ലാനിൽ കമ്പനി  3 GB (പ്രതിദിനം 100MB + 200MB) ഡാറ്റയാണ് നൽകുന്നത്. നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും.  ജിയോ ടിവിയ്‌ക്കൊപ്പം ജിയോ സിനിമയിലേക്കും കമ്പനി സൗജന്യ ആക്‌സസ് നൽകുന്നുണ്ട്.

200 രൂപയിൽ താഴെയുള്ള മൂന്ന് പ്ലാനുകൾ 

200 രൂപയിൽ താഴെ, 125, 152, 186 രൂപയുടെ പ്ലാനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 125 രൂപയുടെ പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ  പ്രതിദിനം 0.5 ജിബി ഡാറ്റ ലഭിക്കും. 152 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയും 0.5 ജിബി ഡാറ്റയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 186 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും സൗജന്യ എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ ജിയോ ടിവിയിലേക്കും ജിയോ സിനിമയിലേക്കും സൗജന്യ ആക്‌സസ് നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News