Emergency Data Loan Facility: Jio യുടെ അടിപൊളി ഓഫർ, പണം നൽകാതെ നിങ്ങൾക്ക് 5 തവണ റീചാർജ് ചെയ്യാൻ കഴിയും! അറിയാം..

ജിയോ അടിയന്തര ഡാറ്റാ ലോൺ സേവനം ആരംഭിച്ചിട്ടുണ്ട്. ജിയോ ഉപയോക്താക്കൾക്ക് 5 തവണ ഈ സേവനം ഉപയോഗിക്കാം. എങ്കിലും പിന്നീട് നിങ്ങൾ ഓരോ പായ്ക്കിനും 11 രൂപ നൽകേണ്ടിവരും.

Written by - Ajitha Kumari | Last Updated : Jul 3, 2021, 08:00 PM IST
  • ജിയോ ഉപയോക്താക്കൾക്ക് pay-later അടിസ്ഥാനത്തിൽ അതിവേഗ ഡാറ്റ ആക്‌സസ് നേടാനാകും
  • ഓരോ എമർജൻസി ഡാറ്റ ലോൺ പായ്ക്കിനും Rs. 11 രൂപയാണ്
  • ജിയോ ഉപയോക്താക്കൾക്ക് ആക്റ്റീവ് ബേസ് പ്ലാൻ ഉണ്ടെങ്കിൽ ഡാറ്റ വായ്പയായി ലഭിക്കും
Emergency Data Loan Facility: Jio യുടെ അടിപൊളി ഓഫർ, പണം നൽകാതെ നിങ്ങൾക്ക് 5 തവണ റീചാർജ് ചെയ്യാൻ കഴിയും! അറിയാം..

ന്യുഡൽഹി:  കോടിക്കണക്കിന് ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ (Reliance Jio) ഒരു മികച്ച പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴിൽ ഉപഭോക്താക്കൾക്ക് 'പണമടയ്ക്കാതെ' 5 തവണ വരെ റീചാർജ് ചെയ്യാൻ കഴിയും. ഇത് ഒരു Emergency Data Loan സേവനമായിരിക്കും.  ഇത് ഉപയോക്താക്കൾക്ക് ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയും കൂടാതെ തടസ്സങ്ങളൊന്നുമില്ലാതെ അതിവേഗ ഡാറ്റ അനുഭവം ആസ്വദിക്കുകയും ചെയ്യും.

1 പായ്ക്കിന്റെ വില 11 രൂപ മാത്രം

കമ്പനി (Jio) പറയുന്നതനുസരിച്ച് ഈ സർവീസ് ദിവസേന ലഭിക്കുന്ന 4 ജി ഇൻറർനെറ്റ് ഡാറ്റ പലപ്പോഴും കുറവാകുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് എന്നാണ്.  അത്തരം ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹൈ സ്പീഡ് പ്രതിദിന ഡാറ്റാ ക്വാട്ട തീർന്നു കഴിഞ്ഞാൽ ഉടൻ റീചാർജ് ചെയ്യാൻ കഴിയും. 

Also Read: Xiaomi ഫോണിന് പിന്നാലെ സ്മാർട്ട് ടിവികളുടെയും വില കൂട്ടി, 2000 രൂപ വരെയാണ് വില വർധിപ്പിച്ചത്

അവർക്ക് എമർജൻസി ഡാറ്റ ലോൺ സൗകര്യത്തിന് കീഴിൽ ‘Recharge Now and Pay Later’ എന്ന സൗകര്യം ലഭിക്കും. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 1 ജിബി വീതമുള്ള 5 എമർജൻസി ഡാറ്റ ലോൺ പായ്ക്കുകൾ (11 രൂപ / പായ്ക്ക്) വരെ വായ്പയെടുക്കാൻ ഈ സൗകര്യം അനുവദിക്കുന്നു.

Jio അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇതുപോലെ റീചാർജ് ചെയ്യാൻ കഴിയും

ആദ്യമായി നിങ്ങൾ MyJio അപ്ലിക്കേഷനിലേക്ക് പോകണം. പേജിന്റെ മുകളിൽ ഇടത് വശത്ത് മെനു ഓപ്ഷൻ കാണാം. അതിൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം നിങ്ങൾ മൊബൈൽ സേവനങ്ങൾക്ക് കീഴിൽ എമർജൻസി ഡാറ്റ ലോൺ തുറക്കണം.

അതിനുശേഷം Proceed for Emergency Data Loan ബാനറിൽ ക്ലിക്കുചെയ്യുക. ഇവിടെ Get Emergency Data ദൃശ്യമാകും.  അതിൽ ക്ലിക്കുചെയ്തതിനുശേഷം Activate Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ അടിയന്തര ഡാറ്റ പ്ലാൻ ആക്ടിവ് ആകും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News