Jio 3,499 രൂപയ്ക്കുള്ള വാർഷിക പ്ലാൻ അവതരിപ്പിച്ചു, അറിയാം പുതിയ പ്ലാനിന്റെ പ്രത്യേകതകൾ

Jio). 3,499 രൂപയ്ക്ക് ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 05:08 PM IST
  • ഒരു വർഷത്തേക്ക് പ്രതിദിനം 3ജിബി 4G നെറ്റാണ് ലഭിക്കും
  • ഇന്റർനെറ്റ് കൂടാതെ പൂർണമായ സൗജന്യ ഫോൺ കോൾ. ഒരു ദിവസം പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ
  • ജിയോയുടെ എല്ലാ ആപ്ലിക്കേഷനുകളും ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം
  • 3,499 ജിയോയുടെ നാലാമത്തെ വാർഷിക ഇന്റർനെറ്റ് പ്ലാനാണ്.
Jio 3,499 രൂപയ്ക്കുള്ള വാർഷിക പ്ലാൻ അവതരിപ്പിച്ചു, അറിയാം പുതിയ പ്ലാനിന്റെ പ്രത്യേകതകൾ

Mumbai : റിലയൻസിന്റെ വാർഷിക സമ്മേളനത്തിന് പിന്നാലെ തങ്ങളുടെ ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫർ പ്രഖ്യാപിച്ച് ജിയോ (Jio). 3,499 രൂപയ്ക്ക് ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ജിയോയുടെ നാലാമത്തെ വാർഷിക (Yearly Mobile Network Plan) ഇന്റർനെറ്റ് പ്ലാനാണ്.

ഒരു വർഷത്തേക്ക് പ്രതിദിനം 3ജിബി 4G നെറ്റാണ് ലഭിക്കും. അതായത് 365 ദിവസത്തേക്ക് 1,095 ജിബി നെറ്റാണ് ലഭിക്കുന്നത്. അഥവാ പാക്ക് തീർന്നാൽ മറ്റ് ബൂസ്റ്ററുകളും, 64 കെബിപിഎസ് നെറ്റ് സൗകര്യം ലഭിക്കുന്നതാണ്.

ALSO READ : Jio Phone Next: കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുമെന്ന് Mukesh Ambani

ഇന്റർനെറ്റ് കൂടാതെ പൂർണമായ സൗജന്യ ഫോൺ കോൾ. ഒരു ദിവസം പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ തുടങ്ങിയവ ഒരു വർഷത്തേക്കുള്ള പ്ലാനാണ് 3,499 രൂപയ്ക്ക് ജിയോ നൽകുന്നത്.

ALSO READ : VI യുടെ അടിപൊളി ഓഫർ, കമ്പനി നൽകുന്നു 75 രൂപയുടെ സൗജന്യ Recharge, അറിയാം ഇതിന്റെ പ്രത്യേകത

എന്നാൽ ഇതിൽ മാത്രം ഒതുങ്ങിന്നില്ല പ്ലാനിലെ മറ്റ് ഓഫറുകൾ. ജിയോയുടെ എല്ലാ ആപ്ലിക്കേഷനുകളും ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. അതായത് ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകൾ പൂർണമായി സൗജന്യമായി ലഭിക്കുന്നതാണ്. 

ALSO READ : Jio Freedom Plans : Daily Limit ഇല്ലാത്ത പുതിയ 5 പ്രീപെയ്‌ഡ്‌ പ്ലാനുകളുമായി Jio

ഈ 3,499 രൂപയുടെ പ്ലാൻ മാത്രമല്ല ജിയോക്ക് ഒരു വർഷത്തേക്കുള്ളത്. 2,399 രൂപയ്ക്കും 2,599 രൂപയ്ക്കും 2,397 രൂപയ്ക്കുമുള്ള മറ്റ് വാർഷിക പ്ലാനുകൾ ജിയോയിൽ ലഭ്യമാണ്. 2,399 രൂപയ്ക്കും 2,599 രൂപയ്ക്കും ദിനം പ്രതി 2ജിബി നെറ്റും അൺലിമിറ്റഡ് ഫോൺ കോളും ദിവസം 100 എസ്എംഎസുകളും ലഭിക്കും. കൂടെ സൗജന്യമായി ജിയോ ആപ്പുകളുടെ സേവനവും. എന്നാ. 2,599 രൂപയ്ക്ക് അധിക 10ജിബി ഇന്റർനെറ്റും ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ വിഐപി സബ്സ്ക്രിപ്ഷനും ലഭ്യമാണ്. 2,397 രൂപയുടെ പ്ലാന് പ്രതിദിനം ദിവസം ഒരു ജിബി കണക്കിൽ 365ജിബിയും നെറ്റും അൺലിമിറ്റഡ് കോളും ഓരോ ദിവസം 100 എസ്എംഎസുകൾ വീതം ലഭിക്കുന്നതാണ് പ്ലാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News