Chandrayaan-3: ചന്ദ്രനോടടുത്ത് ചന്ദ്രയാൻ-3; ആദ്യ ദൃശ്യങ്ങൾ പുറത്ത്

Chandrayaan-3:  ആഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിക്കുന്നത്. 

Last Updated : Aug 7, 2023, 09:40 AM IST
  • ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3
  • ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ട്
  • പേടകം പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
Chandrayaan-3: ചന്ദ്രനോടടുത്ത് ചന്ദ്രയാൻ-3; ആദ്യ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ട്. പേടകം പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഭ്രമണപഥം താഴ്ത്തലും വിജയകരമായെന്ന് ഐഎസ്ആർഒ അറിയിച്ചു.

Also Read: Chandrayaan 3: കൗണ്ട് ഡൗൺ സ്റ്റാർട്ടഡ്; ചന്ദ്രയാൻ 3നെ കുറിച്ച് അറിയേണ്ടതെല്ലാം

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷമുള്ള ആദ്യ ഭ്രമണപഥ മാറ്റമാണ് പൂർത്തിയാക്കിയത്. ദൃശ്യങ്ങൾ ചാന്ദ്ര ഭ്രമണ പഥത്തിലേക്ക് കിടക്കവേ പേടകം പകർത്തിയതാണ്.  ശനിയാഴ്ച രാത്രിയോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചത്.ചന്ദ്രോപരിതലവും ഗർത്തങ്ങളുമെല്ലാം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പേടകത്തിലെ കുഞ്ഞൻ ക്യാമറകൾ ഒപ്പിയെടുത്തിരിക്കുന്നത്.

 

അഞ്ച് ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ നടക്കുന്നത്. ആദ്യ ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്നലെ രാത്രി നടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥം താഴ്ത്തൽ. ശേഷം 14,16 തീയതികളിൽ തുടർമാറ്റങ്ങൾ നടക്കും. പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടുന്നത് ഈ മാസം 17 നായിരിക്കുമെന്നാണ് റിപ്പോർട്ട്. നിർണായകമായ ഈ ഘട്ടം നടക്കുന്നത് ചന്ദ്രനോട് 100 കിലോമീറ്റർ അടുത്തെത്തുമ്പോഴായിരിക്കും. തുടർന്ന് ലാൻഡർ ഒറ്റയ്ക്ക് സഞ്ചരിക്കും. ആഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിക്കുന്നത്.  

5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്‌ഫർ ട്രജക്ട്രി പഥത്തിലൂടെ സഞ്ചരിച്ചാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നിരിക്കുന്നത്. ഇതുവരെ ചന്ദ്രയാൻ-3 ന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 2ലെ എല്ലാ പിഴവുകലും പരിഹരിച്ച് സോഫ്റ്റ് ലാൻഡിങും വിജയകരമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർ.  ഭൂമിയെ 17 ദിവസം വലംവച്ച ശേഷം ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News