BSNL BROADBAND PLANS: 300Mbps സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് വേഗതയും 4TB ഡാറ്റയും

ഉപഭോക്താക്കളുടെ ബ്രോഡ്‌ബാൻഡ് കണക്ഷന്റെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ടെലികോം കമ്പനി കഴിഞ്ഞ നവംബറിൽ പ്രത്യേക ഭാരത് ഫൈബർ (Bharat Fibre) പദ്ധതികൾ അവതരിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം ഈ പദ്ധതികൾ നിർത്തലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ BSNL ഭാരത് ഫൈബർ പദ്ധതികൾ വീണ്ടും സമാരംഭിച്ചു.  

Written by - Ajitha Kumari | Last Updated : Apr 16, 2021, 12:35 PM IST
  • BSNL ന്റെ മികച്ച ബ്രോഡ്‌ബാൻഡ് പദ്ധതികൾ
  • 300Mbps വരെ വേഗത ലഭിക്കും
  • ഏതാണ് നല്ല പ്ലാൻ എന്നറിയുക
BSNL BROADBAND PLANS: 300Mbps സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് വേഗതയും 4TB ഡാറ്റയും

ന്യൂഡൽഹി: നിലവിലെ കൊറോണ വൈറസ് ബാധയും വീട്ടിൽ ഇരുന്നുള്ള ജോലിയും (Work From Home) കണക്കിലെടുത്ത് സംസ്ഥാന ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലും പ്രത്യേക പദ്ധതികൾ അവതായിരിപ്പിച്ചു. നിലവിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് ബി‌എസ്‌എൻ‌എൽ നിരവധി ഇന്റർനെറ്റ് ബ്രോഡ്‌ബാൻഡ് പദ്ധതികൾ അവതരിപ്പിച്ചു. ഏറ്റവും മികച്ച കാര്യം എന്നുപറയുന്നത് ബി‌എസ്‌എൻ‌എല്ലിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 450 രൂപയിൽ താഴെയാണ് ആരംഭിക്കുന്നത് എന്നതാണ്. ഈ പദ്ധതികളെക്കുറിച്ച് അറിയാം ...

ഭാരത് ഫൈബർ പദ്ധതികൾ തുടരും

ഉപഭോക്താക്കളുടെ ബ്രോഡ്‌ബാൻഡ് കണക്ഷന്റെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കഴിഞ്ഞ നവംബറിൽ പ്രത്യേക Bharat Fibre പദ്ധതികൾ അവതരിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം ഈ പദ്ധതികൾ നിർത്തലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ പദ്ധതികൾ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 

ഭാരത് ഫൈബറിന്റെ 449 രൂപയുടെ പ്ലാൻ

BSNL ന്റെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 449 രൂപയുടേതാണ്. ഈ പ്ലാനിൽ കമ്പനി 30Mbps വേഗതയിൽ ഏകദേശം 3.3TB ഡാറ്റ നൽകുന്നു. ഇതിനൊപ്പം ലാൻഡ്‌ലൈൻ ഫോൺ കണക്ഷനും നൽകുന്നു. ഈ പ്ലാൻ അനുസരിച്ച് ഈ ഫോണിൽ നിന്ന് ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത കോളിംഗ് നടത്താം.

Also Read: Work From Home: കുറഞ്ഞ വിലയ്ക്ക് അടിപൊളി Laptop, അറിയാം ഏതാണ് മികച്ചതെന്ന്

Bharat Fibre 799 രൂപയുടെ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ രണ്ടാമത്തെ പ്ലാനിന്റെ പേര് Bharat Fibre 799 എന്നാണ് പേര്. അതിവേഗ ഇന്റർനെറ്റ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി മാത്രമായിട്ടാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 100Mbps വേഗത ലഭിക്കും. ഈ പ്ലാനിൽ ബി‌എസ്‌എൻ‌എൽ മൊത്തം 3.3 ടിബി ഡാറ്റ നൽകുന്നു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കും.

Bharat Fibre 999 രൂപയുടെ പ്ലാൻ 

അതിവേഗ ഇന്റർനെറ്റ് വേഗത ആഗ്രഹിക്കുന്നവരേയും ബി‌എസ്‌എൻ‌എൽ പരിഗണിച്ചിട്ടുണ്ട്. Bharat Fibre 999 രൂപയുടെ ഈ പ്ലാൻ ഇത്തരം ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്. 200Mbps വേഗത ഈ പ്ലാനിൽ നൽകിയിരിക്കുന്നു. പ്ലാനിൽ മൊത്തം 3.3 TB ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നു. പ്ലാനിൽ പരിധിയില്ലാത്ത കോളിംഗിനുപുറമെ Disney+ Hotstar ന്റെ  സൗജന്യ അംഗത്വവും നൽകുന്നു.  

Also Read: Black pepper: ദിവസവും വെറും 3 കുരുമുളക് കഴിക്കൂ, രോഗങ്ങൾ പറപറക്കും, അറിയാം

Bharat Fibre 1,499 ന്റെ പ്ലാൻ 

സർക്കാർ ടെലികോം കമ്പനിയുടെ ഈ പദ്ധതി അതിവേഗ ഇന്റർനെറ്റ് വേഗത ആവശ്യമുള്ളവർക്കുള്ളതാണ്. ഭാരത് ഫൈബർ 1,499 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 300Mbps വേഗത ലഭിക്കും. കൂടാതെ ഈ പ്ലാനിൽ മൊത്തം  4TB ഡാറ്റ ലഭ്യമാണ്. ഈ പ്രത്യേക പ്ലാനിൽ BSNL ഉപയോക്താക്കൾക്ക് Disney+ Hotstar ന്റെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News