ന്യൂഡൽഹി: വീടുകളിൽ ഇന്റർനെറ്റ് (Internet) സൗകര്യം ഒരുക്കുന്നതിനായി സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ BSNL ധൻസു ബ്രോഡ്ബാൻഡ് പദ്ധതി (Dhansu broadband plan) ആരംഭിച്ചിട്ടുണ്ട്.
450 രൂപയിൽ താഴെ മാത്രം ലഭ്യമാകുന്ന ഈ BSNL കണക്ഷന് ധാരാളം ഓഫറുകളാണ് ലഭിക്കുന്നത്. ഇത് Airtel, Jio, Vi തുടങ്ങിയ സ്വകാര്യ ഓപ്പറേറ്റർമാർക്ക് പണി കിട്ടും എന്ന കാര്യത്തിൽ സംശയമില്ല.
Also Read: Good News: ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത.. New Recharge ൽ അടിപൊളി ഓഫർ
പുതിയ ബ്രോഡ്‌ബാൻഡ് പദ്ധതി ആരംഭിച്ചു
ടെക് സൈറ്റ് ആയ keralatelecom നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ BSNL ൽ Bharat Fiber (FTTH) Broadband ന് കീഴിൽ Fiber Basic പ്ലാൻ ആരംഭിച്ചുവെന്നാണ്. ഈ പ്ലാനിന്റെ വില ൪൪൯ രൂപയാണ്. ഈ പ്ലാനിന്റെ സവിശേഷത എന്നുപറയുന്നത് 90 ദിവസത്തേക്ക് അടിപൊളി ഓഫർ ലഭിക്കുന്നുവെന്നതാണ്.
സൗജന്യ ഇൻസ്റ്റലേഷൻ പ്രയോജനപ്പെടുത്തുക
BSNL ന്റെ ഈ ബ്രോഡ്‌ബാൻഡ് കണക്ഷന്റെ പ്രത്യേക നേട്ടം എന്നുപറയുന്നത് കണക്ഷൻ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഒരു ഇൻസ്റ്റലേഷൻ ചാർജും നൽകേണ്ടതില്ല എന്നതാണ്.
Also Read: BSNL Rs.199 ന്റെ പ്ലാനിൽ മാറ്റം, ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ആനുകൂല്യം!
3300 GB Data ഡാറ്റ ലഭിക്കുന്നു
BSNL ന്റെ ഈ ഫൈബർ പ്ലാൻ ഓഫർ പ്രകാരം ഉപയോക്താക്കൾക്ക് 30Mbps വേഗത ലഭിക്കും. കൂടാതെ ആദ്യ മൂന്ന് മാസത്തേക്ക് 3300GB ഡാറ്റയും നൽകുന്നു.
പരിധിയില്ലാത്ത കോളിംഗ്
ഈ ബ്രോഡ്‌ബാൻഡ് കണക്ഷനോടൊപ്പം ഒരു ടെലിഫോൺ ലൈനും നൽകുന്നു. ഈ ഫോണിൽ നിന്ന് മൂന്ന് മാസത്തേക്ക് നിങ്ങൾക്ക് ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത കോളിംഗ് നടത്താം.
ഓഫർ മൂന്ന് മാസത്തേക്ക് മാത്രമാണ്
ശ്രദ്ധിക്കുക BSNL ന്റെ ഈ ബ്രോഡ്‌ബാൻഡ് കണക്ഷനിലെ ഈ ഓഫറുകളെല്ലാം വെറും മൂന്ന് മാസത്തേക്ക് മാത്രമാണ്.കാലാവധി പൂർത്തിയായ ശേഷം ഉപയോക്താക്കൾ ഓരോ മാസവും 599 രൂപ നൽകേണ്ടിവരും.
Also Read: 70 ജിബി ഡാറ്റയുമായി ബിഎസ്‌എൻഎലിന്റെ പുതിയ Ghar Wapasi Plan
ബിഎസ്‌എൻഎല്ലിന്റെ ഈ ഓഫർ പുതിയതല്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലും കമ്പനി ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരുന്നു. കുറഞ്ഞ വില കാരണം ഈ പദ്ധതി രാജ്യമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.
Work From Home, Online Class എന്നിവ കാരണം ഈ ദിവസങ്ങളിൽ ബ്രോഡ്‌ബാൻഡ് കണക്ഷന്റെ ആവശ്യം വർദ്ധിച്ചു. ഈ പുതിയ ഓഫറിലൂടെ BSNL ന് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളെ വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...