പുതിയ സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് പറ്റിയ സമയം ഇതാ വന്നിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇതാ പ്രതിമാസ മൊബൈൽ സെയിൽ ആരംഭിച്ചിട്ടുണ്ട്. നിരവധി സ്മാർട്ട്ഫോണുകൾ മികച്ച വിലക്കിഴിവിൽ നിങ്ങൾക്ക് ഇവിടെ നിന്ന് വാങ്ങിക്കാനാകും. ഫോണുകളിലെ മികച്ച ഡീലുകളിൽ റെഡ്മി നോട്ട് 13 പ്രോ പ്ലസും ഉൾപ്പെടുന്നു. 25,000 രൂപയ്ക്ക് താഴെയുള്ള വിലയിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, റെഡ്മി നോട്ട് 13 പ്രോ ബെസ്റ്റ് ഓപ്ഷനാണ്. ഫോണിൻറെ മറ്റ് സവിശേഷതകളും ഫീച്ചറുകളും അറിയാം.
റെഡ്മി നോട്ട് 13
25,999 രൂപയാണ് (8 ജിബി + 128 ജിബി)റെഡ്മി നോട്ട് 13യുടെ വില. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി മോഡലുകൾ 27,999, 29,999 എന്നീ റേറ്റുകളിലും ലഭ്യമാണ്. ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നോട്ട് 13 വിൽപ്പനയ്ക്ക് എത്തുന്നത്. ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയടകംകം 5000 രൂപ വരെ കിഴിവ് നിങ്ങൾക്ക് സെയിലിൽ ലഭിക്കും. ഇതിന് പുറെ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾ വഴിയും ഇഎംഐ ഇടപാടുകൾ വഴിയും 2,000 രൂപ വരെ കിഴിവ് അധികമായി ലഭിക്കും. എക്സ്ചേഞ്ച് ഓഫറായി തിരഞ്ഞെടുത്ത് മോഡലുകളിൽ 2500 രൂപയും, 699 രൂപക്ക് സ്പോട്ടിഫൈ പ്രീമിയം എന്നിവയും ലഭ്യമാണ്.
റെഡ്മി നോട്ട് -13 പ്രോ
ആൻഡ്രോയിഡ് 13 എംഐയുഐ 14 ലാണ് റെഡ്മി നോട്ട് 13 പ്രോ പ്രവർത്തിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ തിരഞ്ഞെടുത്ത കാർഡുകൾ ഐസിഐസിഐ നെറ്റ്ബാങ്കിംഗ് ഓഫറുകൾ വഴിയും ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ റെഡ്മി നോട്ട് -13 പ്രോയിൽ കിഴിവ് ലഭിക്കും. ഇതിന് പുറമെ റെഡ്മി / ഷവോമി ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ 2,500 രൂപ വരെ അധിക കിഴിവും എംഐ എക്സ്ചേഞ്ച് വഴി ലഭ്യമാണ്. കൂടാതെ, നിങ്ങൾക്ക് 1,999 രൂപയ്ക്ക് റെഡ്മി വാച്ച് 3 ആക്റ്റീവ്, കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ എന്നിവയുമുണ്ടാവും.
6.67 ഇഞ്ച് 1.5 കെ അമോലെഡ് 120 ഹെർട്സ് സ്ക്രീനും 1,800 യൂണിറ്റ് വരെ തിളക്കവും ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 2 സിപിയു, അഡ്രിനോ എ 710 ജിപിയു എന്നിവയും ഇതിനൊപ്പം ലഭിക്കും. 67വാട്ട് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,100 എംഎഎച്ച് ബാറ്ററി, 200 എംപി ഒഐഎസ് പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ്, 2 എംപി മാക്രോ ലെൻസ്, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. ഹാൻഡ്സെറ്റ് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിയും ഫോണിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.