Google Pay : ഹിന്ദിയുമല്ല, ഇംഗ്ലീഷുമല്ല ഗൂഗിൾ പേ അവതരിപ്പിച്ച പുതിയ ഭാഷ ഹിംഗ്ലീഷ്

കഴിഞ്ഞ വര്‍ഷമാണ് ആപ്പില്‍ ഹിംഗ്ലീഷ് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 12:12 PM IST
  • കഴിഞ്ഞ വര്‍ഷമാണ് ആപ്പില്‍ ഹിംഗ്ലീഷ് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്
  • പുതിയമാറ്റം ഉപയോക്താക്കളും രസകരമായാണ് നോക്കി കാണുന്നത്
  • 42 രാജ്യങ്ങളിലും 9 ഭാഷകളിലുമാണ് ഗൂഗിൾ പേ ലഭ്യമായിട്ടുള്ളത്
Google Pay : ഹിന്ദിയുമല്ല, ഇംഗ്ലീഷുമല്ല ഗൂഗിൾ പേ അവതരിപ്പിച്ച പുതിയ ഭാഷ ഹിംഗ്ലീഷ്

ന്യൂഡൽഹി: ഹിന്ദിയും ഇംഗ്ലീഷുമല്ലാത്ത ഹിംഗ്ലീഷ് ഇനി മുതൽ ഗൂഗിൾ പേയിൽ. ഇതോടെ  ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തമിഴ് എന്നിവയുള്‍പ്പെടെ 9 ഭാഷകളിലാണ് ആപ്പ് തങ്ങളുടെ സേവനം വ്യാപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ആപ്പില്‍ ഹിംഗ്ലീഷ് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. പുതിയ ഫീച്ചര്‍ ഗൂഗിള്‍ പേ യുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പിലും ലഭ്യമാണ്. ഹിംഗ്ലീഷ് അവതരിപ്പിക്കാൻ ഉപയോക്താക്കള്‍ തങ്ങളുടെ ആപ്പിലെ സെറ്റിംഗ്സില്‍ പോയി ' വ്യക്തിഗത വിവരങ്ങള്‍' ക്ലിക്ക് ചെയ്തതിനുശേഷം ഭാഷ വിഭാഗം കണ്ടെത്തുക. ഭാഷ വിഭാഗത്തില്‍ നിന്ന് ഹിംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാം.

Read Also: Shot Deodorant Advertisement: ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പരസ്യം നീക്കം ചെയ്യാന്‍ ഉത്തരവ്

എന്തായാലും പുതിയമാറ്റം ഉപയോക്താക്കളും രസകരമായാണ് നോക്കി കാണുന്നത്.  നിലവിൽ 42 രാജ്യങ്ങളിലും 9 ഭാഷകളിലുമാണ് ഗൂഗിൾ പേ ലഭ്യമായിട്ടുള്ളത്.  താമസിക്കാതെ തന്നെ കൂടുതൽ ഭാഷകളിലേക്ക് ആപ്പിനെ എത്തിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News