IPL Auction 2023: ആരാണ് വിവ്രാന്ത് ശർമ്മ? 20 ലക്ഷം അടിസ്ഥാന വിലയുമായി കളത്തിലിറങ്ങി, 2 കോടി 60 ലക്ഷം രൂപ പോക്കറ്റില്‍..!!

IPL Auction 2023: IPL ലേലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിവ്രാന്ത് ശർമ്മ.  അതായത്, IPL ലേലത്തില്‍ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കളത്തിലിറങ്ങിയ വിവ്രാന്ത് ശർമ്മ നിമിഷങ്ങള്‍ കൊണ്ട് കോടിപതിയായി മാറിയിരിയ്ക്കുകയാണ്,

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 10:05 PM IST
  • IPL ലേലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിവ്രാന്ത് ശർമ്മ. അതായത്, IPL ലേലത്തില്‍ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കളത്തിലിറങ്ങിയ വിവ്രാന്ത് ശർമ്മ നിമിഷങ്ങള്‍ കൊണ്ട് കോടിപതിയായി മാറിയിരിയ്ക്കുകയാണ്,
IPL Auction 2023: ആരാണ് വിവ്രാന്ത് ശർമ്മ? 20 ലക്ഷം അടിസ്ഥാന വിലയുമായി കളത്തിലിറങ്ങി, 2 കോടി 60 ലക്ഷം രൂപ പോക്കറ്റില്‍..!!

IPL Auction 2023: IPL എല്ലാവര്‍ഷവും ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ലേലം ഓരോ തവണയും ഫ്രാഞ്ചൈസികളുടെ ചില തീരുമാനങ്ങൾ കൊണ്ട് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്താറുണ്ട്. ഇത്തവണയും കഥ വ്യത്യസ്തമായിരുന്നില്ല.

ചിലപ്പോൾ ഒരു കളിക്കാരൻ ഈ ലീഗിലെ ഏറ്റവും ചെലവേറിയ കളിക്കാരനാകും, ചിലപ്പോൾ ഒരു  കളിക്കാരൻ പൂജ്യത്തിൽ നിന്ന് ഹീറോ ആകുന്നത് കാണാം. ഇത്തവണയും ഇത് സംഭവിച്ചിരിയ്ക്കുകയാണ്. 

Also Read:  Army Truck Accident: സിക്കിമില്‍ വാഹനാപകടത്തില്‍,  16 സൈനികര്‍ കൊല്ലപ്പെട്ടു, അഗാധ ദുഃഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 

IPL ലേലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിവ്രാന്ത് ശർമ്മ.  അതായത്, IPL ലേലത്തില്‍ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കളത്തിലിറങ്ങിയ വിവ്രാന്ത് ശർമ്മ നിമിഷങ്ങള്‍ കൊണ്ട് കോടിപതിയായി മാറിയിരിയ്ക്കുകയാണ്, 2 കോടി 60 ലക്ഷം രൂപയാണ്  ഈ കളിക്കാരന്‍റെ  പോക്കറ്റിലെത്തുക...!

20 ലക്ഷം അടിസ്ഥാന വിലയുമായാണ് ഈ ലേലത്തിൽ വിവ്രാന്ത് ശർമ എന്ന കളിക്കാരൻ ഭാഗ്യം പരീക്ഷിച്ചത്. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും (കെകെആർ) സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും (എസ്ആർഎച്ച്) വാശിയേറിയ ലേലം വിളി  ഈ താരത്തെ നിമിഷങ്ങൾക്കകം കോടീശ്വരനാക്കി...!!  ലേലത്തില്‍  2 കോടി 60 ലക്ഷം രൂപയ്ക്ക് ഈ യുവ താരത്തെ സ്വന്തമാക്കിയത്  സൺറൈസേഴ്സ് ഹൈദരാബാദാണ്.  

വെറും 20 ലക്ഷം അടിസ്ഥാന വിലയുമായാണ് ജമ്മു കശ്മീരിൽ നിന്നുള്ള ഈ യുവതാരം വിവ്രാന്ത് ശർമ്മ ഐപിഎൽ മിനി ലേലത്തിൽ പങ്കെടുത്തത്. എന്നാല്‍ ഭാഗ്യ ദേവത കനിഞ്ഞപ്പോള്‍ നിമിഷ നേരം കൊണ്ട്  അദ്ദേഹം കോടികള്‍ പോക്കറ്റിലാക്കി. 

ലേലം പരിശോധിച്ചാല്‍  സൺറൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ജമ്മു കശ്മീരിലെ കളിക്കാരിൽ കൂടുതൽ വിശ്വാസം കാണിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൺറൈസേഴ്സിന്‍റെ ഭാഗമാകുന്ന മൂന്നാമത്തെ താരമാണിത്. ഇതിന് മുമ്പ് അബ്ദുൾ സമദും ഫാസ്റ്റ് ബൗളർ ഉംറാൻ മാലിക്കും ഈ ഫ്രാഞ്ചൈസിയിൽ നിന്നാണ് പേര് നേടിയത്.  ഉംറാൻ മാലിക് ഇന്ന് ഇന്ത്യൻ ടീമിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. തന്‍റെ ഫാസ്റ്റ് ബൗളിംഗ് കൊണ്ട് ലോകമെമ്പാടും ഇളക്കം സൃഷ്ടിക്കുകയാണ് ഈ താരം.

 23 കാരനായ വിവ്രാന്ത് ശർമ്മയെക്കുറിച്ച് പറയുകയാണെങ്കിൽ, ജമ്മുവിൽ ജനിച്ച ഈ കളിക്കാരൻ ഇടംകൈയ്യൻ ബാറ്റിംഗും സ്ലോ ലെഫ്റ്റ് ആം സ്പിൻ ഓൾറൗണ്ടറുമാണ്.  ജമ്മു കാശ്മീരിനായി ഇതുവരെ 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള വിവ്രാന്ത്, അതിൽ 76 റൺസുകളും ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 

രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചാണ് അദ്ദേഹം തന്‍റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ചത്.  അദ്ദേഹത്തിന്‍റെ ആഭ്യന്തര കരിയർ വളരെ വലുതല്ല എങ്കിലും  ഐപിഎൽ ഫ്രാഞ്ചൈസികളെ ആകര്‍ഷിച്ചു എന്നതാണ് വസ്തുത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News