ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾക്ക് പിന്നാലെ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ബ്ലൂ ടിക്കും ട്വിറ്റർ നീക്കം ചെയ്തു. ധോണിയുടെ അക്കൗണ്ട് മാസങ്ങളോളം പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ട്വിറ്ററിൻറെ നടപടി.2021 ജനുവരി 8 -നാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്.
2018 മുതൽ അദ്ദേഹത്തിന്റെ ട്വീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ധോണി വിരമിക്കുന്നതടക്കം പങ്ക് വെച്ചത് ട്വിറ്ററിലല്ല പകരം ഇൻസ്റ്റാഗ്രാമിലാണ്. ഓൺലൈനിൽ അധിക്ഷേപിക്കപ്പെടുകയോ ട്രോൾ ചെയ്യപ്പെടുകയോ ചെയ്ത നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ധോണിയും ഉണ്ടായിരുന്നു. ഇതായിരിക്കാം ട്വിറ്ററിൽ നിന്നും മൊത്തത്തിൽ വിട്ടുനിൽക്കാൻ ധോണിയെ പ്രേരിപ്പിച്ചതായാണ് സൂചന.
Twitter removes blue verified badge from MS Dhoni's account
Read @ANI Story | https://t.co/9im1LbKt4S pic.twitter.com/vdGLH4NgDW
— ANI Digital (@ani_digital) August 6, 2021
എന്നാൽ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായിരുന്നു. താനും കുടുംബവും ഒത്തുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഒാരോ ദിവസവും പങ്കുവെച്ചിരുന്നത്. അതേസമയം ട്വിറ്ററിൻറെ നടപടിയിൽ ധോണിയുടെ ആരാധകരും നിരാശരാണ്.
അതേസമയം അടുത്തിടെ അദ്ദേഹത്തിൻറെ പുതിയ ഫോക്സ്-ഹോക്ക് ഹെയർകട്ട് ഹെയർ കട്ട് വളരെ അധികം ഇൻറർനെറ്റിൽ പ്രചാരം നേടിയിരുന്നു. നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ച് എത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷം ഐ.പി.എല്ലിലായിരുന്നു ധോണിയുടെ ശ്രദ്ധ. സെപ്റ്റംബറിലെ യു.എ.ഇ ലീഗ് ഐ.പിഎല്ലിൽ ധോണി വീണ്ടും കളിക്കാനെത്തും. 27 ദിവസങ്ങളിലായി 31 മാച്ചുകളാണ് ഇതിൽ ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...