IPL Auction 2023: ഈ മൂന്ന് കളിക്കാര്‍ നേടിയത് അടിസ്ഥാന വിലയുടെ 10 മടങ്ങ്..!!

IPL Auction 2023:  ഇത്തവണ IPL ലേലത്തില്‍ 3 കളിക്കാര്‍ അടിസ്ഥാന വിലയുടെ 10 മടങ്ങ് നേടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശിവം മാവി, വിവ്രാന്ത് ശർമ്മ, മുകേഷ് കുമാർ എന്നിവരാണ് ഈ മൂന്ന് കളിക്കാര്‍. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 11:10 PM IST
  • ഇത്തവണ IPL ലേലത്തില്‍ 3 കളിക്കാര്‍ അടിസ്ഥാന വിലയുടെ 10 മടങ്ങ് നേടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശിവം മാവി, വിവ്രാന്ത് ശർമ്മ, മുകേഷ് കുമാർ എന്നിവരാണ് ഈ മൂന്ന് കളിക്കാര്‍.
IPL Auction 2023:  ഈ മൂന്ന് കളിക്കാര്‍ നേടിയത് അടിസ്ഥാന വിലയുടെ 10 മടങ്ങ്..!!

IPL Auction 2023: IPL ലേലം എല്ലാവര്‍ഷവും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. അതായത്, ലേലം ഓരോ തവണയും ഫ്രാഞ്ചൈസികളുടെ ചില തീരുമാനങ്ങൾ കൊണ്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടെയില്‍  ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്.  ഇത്തവണയും ഇക്കാര്യത്തില്‍ മാറ്റമില്ലായിരുന്നു.

ലേലത്തില്‍ ചിലപ്പോൾ ഒരു കളിക്കാരൻ ഈ ലീഗിലെ ഏറ്റവും ചെലവേറിയ കളിക്കാരനാകും,  ഇത്തവണയും ഇത് സംഭവിച്ചിരിയ്ക്കുകയാണ്.  ഇത്തവണ IPL ലേലത്തില്‍ 3 കളിക്കാര്‍ അടിസ്ഥാന വിലയുടെ 10 മടങ്ങ് നേടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശിവം മാവി, വിവ്രാന്ത് ശർമ്മ, മുകേഷ് കുമാർ എന്നിവരാണ് ഈ മൂന്ന് കളിക്കാര്‍. അതായത് IPLതാര ലേലം ഈ മൂന്ന് കളിക്കാരുടെയും ജീവിതം മാറ്റിമറിച്ചു. ശിവം മാവിയും മുകേഷ് കുമാറും വിവ്രാന്ത് ശർമ്മയും കൊച്ചിയിലെ പണമൊഴുക്കിൽ  കോടിപതികളായി മാറി. 

Also Read:  IPL Auction 2023: ആരാണ് വിവ്രാന്ത് ശർമ്മ? 20 ലക്ഷം അടിസ്ഥാന വിലയുമായി കളത്തിലിറങ്ങി, 2 കോടി 60 ലക്ഷം രൂപ പോക്കറ്റില്‍..!!

ശിവം മാവി - ഗുജറാത്ത് ടൈറ്റൻസ് (INR 40 ലക്ഷം അടിസ്ഥാന തുക, നേടിയത് INR 6 കോടി വരെ)

ശിവം മാവി ഐപിഎല്ലിലെ പുതിയ വ്യക്തിയല്ല. ഉത്തർപ്രദേശ് ഫാസ്റ്റ് ബൗളർ കെകെആറിനൊപ്പം (2018 മുതൽ 2022 വരെ) കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കളിച്ച അനുഭവവുമായാണ് താരം ലേലത്തില്‍ പങ്കെടുത്തത്.  ഇതുവരെ 30 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയ മാവി ഗുജറാത്ത് ടൈറ്റൻസിൽ മുഹമ്മദ് ഷാമി, അൽസാരി ജോസഫ് തുടങ്ങിയവർക്ക് മികച്ച പിന്തുണ നൽകും. ഹെഡ് കോച്ച് ആശിഷ് നെഹ്‌റ എന്ന  മികച്ച ഉപദേഷ്ടാവും അദ്ദേഹത്തിനുണ്ടാകും. 
 
മുകേഷ് കുമാർ - ഡൽഹി ക്യാപിറ്റൽസ് (INR 20 ലക്ഷം മുതൽ INR 5.5 കോടി)

ഐപിഎൽ 2023 ലേലത്തിൽ മുകേഷ് കുമാറിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയപ്പോൾ 5.5 കോടി രൂപയുടെ ഒരു സ്വപ്ന കരാർ മുകേഷ് കുമാറിന് ലഭിച്ചു. രസകരമെന്നു പറയട്ടെ, ബീഹാറിൽ ജനിച്ച ഇദ്ദേഹം നേരത്തെ ഡിസിയുടെ നെറ്റ് ബൗളറായിരുന്നു. കൂടാതെ ആഭ്യന്തര സർക്യൂട്ടിൽ തന്‍റെ  സംസ്ഥാനത്തിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇന്ത്യ എയ്‌ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ മുകേഷ് അടുത്തിടെ ശ്രദ്ധേയനായി.  

വിവ്രാന്ത് ശർമ്മ – സൺറൈസേഴ്സ് ഹൈദരാബാദ് (INR 20 ലക്ഷം മുതൽ INR 2.6 കോടി)

IPL ലേലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിവ്രാന്ത് ശർമ്മ.  അതായത്, IPL ലേലത്തില്‍ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുമായി കളത്തിലിറങ്ങിയ വിവ്രാന്ത് ശർമ്മ നിമിഷങ്ങള്‍ കൊണ്ട് കോടിപതിയായി മാറിയിരിയ്ക്കുകയാണ്, 2 കോടി 60 ലക്ഷം രൂപയാണ്  ഈ കളിക്കാരന്‍റെ  പോക്കറ്റിലെത്തുക...!  ഐ‌പി‌എല്ലിൽ ജമ്മു കശ്മീരിന് അഭിമാനം നൽകിയ അബ്ദുൾ സമദിനും ഉംറാൻ മാലിക്കിനും ശേഷം, 23 കാരനായ ഓൾറൗണ്ടർ വെള്ളിയാഴ്ച വലിയ നേട്ടമുണ്ടാക്കിയിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News